രണ്ട് മാസം മുമ്പ് വിവാഹം, ഭര്‍ത്താവില്‍ നിന്നും നേരിട്ടത് കടുത്ത പീഡനം, യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് കുടുംബം

കണ്ണൂര്‍: കണ്ണൂരില്‍ യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ആവര്‍ത്തിച്ച് ബന്ധുക്കള്‍. പിണറായി പടന്നക്കരയില്‍ മേഘ എന്ന യുവതിയെയാണ് ഭര്‍ത്താവ് സച്ചിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

വിവാഹത്തിനു ശേഷം സച്ചിന്‍ മര്‍ദ്ദിക്കുന്നതു പതിവായിരുന്നുവെന്നും മേഘയുടെ ശരീരത്തില്‍ മര്‍ദനമേറ്റതിന്റെ പാടുകളുണ്ടെന്നും, ബന്ധുക്കള്‍ ആരോപിക്കുന്നു. രണ്ട് മാസം മുമ്പായിരുന്നു ഫിറ്റ്‌നസ് ട്രെയിനറായ കതിരൂര്‍ നാലാം മൈലിലെ സച്ചിനുമായി മേഘയുടെ വിവാഹം.

also read: ബിപോര്‍ജോയ് ചുഴലിക്കാറ്റ് തീവ്രന്യൂനമര്‍ദമായി, കേരളത്തില്‍ ഇടിമിന്നലോടുകൂടിയ അതിശക്തമായ മഴ, മുന്നറിയിപ്പ്

സുഖമില്ലാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ എട്ടാം തീയതി ഡോക്ടറെ കാണാനായി മേഘ പിണറായിലെ വീട്ടിലെത്തിയിരുന്നു. ശനിയാഴ്ചയാണ് തിരിച്ചുപോയത്. രാത്രി കണ്ണൂരിലെ സച്ചിന്റെ ബന്ധുവിന്റെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്ത് മടങ്ങി വന്നതിനു പിന്നലെയാണ് മേഘയെ വീട്ടിലെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

also read: വിനോദസഞ്ചാരികളായി എത്തിയ യുവാവും യുവതിയും വിഷം കഴിച്ച് മരിച്ചനിലയില്‍

കല്യാണത്തിനു ശേഷം മേഘ സച്ചിനില്‍നിന്ന് കടുത്ത പീഡനം നേരിട്ടതായി കുടുംബം ആരോപിക്കുന്നു. മേഘയെ സച്ചിന്‍ മര്‍ദിക്കാറുണ്ടായിരുന്നുവെന്നും മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും അമ്മ രാജവല്ലി പറഞ്ഞു. അതേസമയം, മരണവിവരം ഭര്‍തൃവീട്ടുകാര്‍ മേഘയുടെ കുടുംബത്തെ അറിയിച്ചില്ലെന്നും ബന്ധുക്കള്‍ പറയുന്നു.

Exit mobile version