പാലക്കാട്: ജോലിക്ക് പോകാന്‍ ഒരുങ്ങവെ കുഴഞ്ഞ് വീണ് യുവാവിന് ദാരുണാന്ത്യം. പാലക്കാട് ജില്ലയിലാണ് സംഭവം. നെന്മാറ ഒലിപ്പാറയിലെ ചുണ്ടക്കാട്ടില്‍ സോനേഷ് ആണ് മരിച്ചത്.
മുപ്പത്തിമൂന്ന് വയസ്സായിരുന്നു. നാദാപുരം മേഖലയില്‍ പരസ്യകലയില്‍ ജോലി ചെയ്യുകയാണ് സോനേഷ്. ഞായറാഴ്ച രാവിലെയോടെയായിരുന്നു സംഭവം.
ജോലിക്ക് പോകാന്‍ ഒരുങ്ങുന്നതിനിടെ സോനേഷ് മുടവന്തേരിയിലെ വാടകവീട്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ബന്ധുക്കള്‍ ചേര്‍ന്ന് സോനേഷിനെ ഉടന്‍ നാദാപുരം ഗവണ്‍മെന്റ് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചിരുന്നു.
എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.