ചേര്‍പ്പ്: പുകവലി നിര്‍ത്തിയ പണം കൂട്ടിവച്ച് 13 ലക്ഷത്തിന്റെ കാര്‍ വാങ്ങി തൃശ്ശൂര്‍ സ്വദേശിയായ ആന്റോ. ആരോഗ്യ വകുപ്പില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറാണ് പൂത്തറയ്ക്കല്‍ അറയ്ക്കല്‍ മാറോക്കി ആന്റോ.
2002ന്റെ പുതുവത്സരാഘോഷത്തിലാണ് പുകവലി ഉപേക്ഷിക്കാനുള്ള തീരുമാനമെടുക്കുന്നത്. വിലകൂടിയ സിഗരറ്റുകളാണ് ആന്റോ ഉപയോഗിച്ചിരുന്നത്. 2011 മുതലാണ് ആന്റോ സിഗരറ്റിനായി മാസം തോറും ചെലവഴിച്ചിരുന്ന 2000 രൂപ മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കാന്‍ തീരുമാനിച്ചത്.
സിഗരറ്റിന്റെ വില കൂടുന്തോറും പ്രതിമാസ നിക്ഷേപവും ഉയര്‍ന്നുവന്നു. 2017 ആയപ്പോള്‍ പ്രതിമാസ നിക്ഷേപം 7000 രൂപയായി. നിക്ഷേപം തുടങ്ങി 10 വര്‍ഷത്തിനു ശേഷം കിട്ടുന്ന തുകയ്ക്കു കാര്‍ വാങ്ങണമെന്നും തീരുമാനിച്ചിരുന്നു. കോവിഡ് കാരണം സ്വപ്നം നീണ്ടുപോയി. കഴിഞ്ഞ ഡിസംബറിലാണു 13 ലക്ഷം വിലയുള്ള കാര്‍ വാങ്ങിയത്.