കോട്ടയം: നടന് കൊല്ലം സുധിയുടെ അകാല മരണത്തിനിടയാക്കിയ ദുരന്തത്തിന്റെ ഞെട്ടലില്‍ നിന്നും മുക്തരായിട്ടില്ല സുഹൃത്തുക്കള്‍. അപകടത്തില്‍ പരിക്കേറ്റ സുഹൃത്തായ ബിനു അടിമാലി ചികിത്സയിലാണ്. ആരോഗ്യം വീണ്ടെടുത്ത് തുടങ്ങിയ ബിനു അടിമാലി ആദ്യം എത്തിയത് സുധിയുടെ വീട്ടിലെത്തിയിരിക്കുകയാണ്.
അപകട സമയം സുധിക്ക് ഒപ്പം ഉണ്ടായിരുന്ന ബിനു അടിമാലി സാരമായ പരുക്കുകളോടെ രക്ഷപെടുകയായിരുന്നു. ആരോഗ്യം വീണ്ടെടുത്ത സുധി ചേട്ടന്റെ ഓര്‍മ്മ ഞാന്‍ ഓര്‍ക്കാതിരിക്കാന്‍ ശ്രമിക്കുകയാണ്. ഞാന്‍ രാത്രിയാകുമ്പോള്‍ കണ്ണടയ്ക്കുമ്പോള്‍ ഈ സംഭവങ്ങളൊക്കെ കയറി വരും. ഇതുവരെ നേരെ ഒന്ന് ഉറങ്ങാന്‍ പോലും സാധിച്ചിട്ടില്ല. ഫോട്ടോയിലോക്കെ നോക്കുമ്പോള്‍ ഒട്ടും താങ്ങാന്‍ പറ്റാത്ത അവസ്ഥയാണ് എന്ന് ബിനു പറയുന്നു.
എന്റെ സഹോദരന്റെ വിയോഗത്തില്‍ ഒരുപാട് വേദനിക്കുന്നു. മക്കളെയൊക്കെ എങ്ങനെ സമാധാനിപ്പിക്കുമെന്ന് അറിയില്ല. എനിക്ക് ഇയര്‍ ബാലന്‍സിന്റെ പ്രശ്നമുണ്ട്. നടക്കാനും ബുദ്ധിമുട്ടുകളുണ്ട്. ഇതെല്ലം മാറി തിരികെവരുമെന്നാണ് പ്രതീക്ഷ. മഹേഷിനെയും കാണണം എന്നും ബിനു അടിമാലി പറഞ്ഞു.
വടകരയില്‍ നിന്ന് ഒരുമിച്ചുള്ള മടക്കയാത്രയില്‍ പ്രിയപ്പെട്ടവനെ മരണം കവര്‍ന്നത് ബിനു അടിമാലിക്ക് ഇപ്പോഴും ഉള്‍ക്കൊള്ളാനായിട്ടില്ല. അപകടത്തില്‍ ബിനുവിനും സാരമായ പരുക്കേറ്റിരുന്നു. ആരോഗ്യം വീണ്ടെടുത്തു വരുന്ന വേളയില്‍ ആദ്യമെത്തിയത് സുധിയുടെ വീട്ടിലാണ്. ബിനുവിന്റെയും സുധിയുടെയും കൂട്ട് കെട്ട് ആഴമേറിയതായിരുന്നെന്ന് ഭാര്യ രേണു പറഞ്ഞു, ബിനുവിന്റെ ചികിത്സ തുടര്‍ന്ന് വരികെയാണ്. വോക്കറിന്റെ സഹായത്തോടെയാണ് ബിനു നടക്കുന്നത്.
Discussion about this post