തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിലെ കൂട്ടില്‍നിന്നും പുറത്തുചാടി മരത്തിനുമുകളില്‍ ഇരിപ്പുറപ്പിച്ച ഹനുമാന് കുരങ്ങിനെ വീണ്ടും കാണാതായി. കുരങ്ങന് അമ്പലമുക്ക് ഭാഗത്ത് ഉണ്ടെന്ന അഭ്യൂഹത്തെ തുടര്‍ന്ന് പ്രദേശത്ത് തിരച്ചില്‍ ആരംഭിച്ചിരിക്കുകയാണ്.
കാണാതായ ഹനുമാന് കുരങ്ങനെ മാര്‍ബിള്‍ കടയുടെ സമീപത്ത് കണ്ടതായാണ് നാട്ടുകാര്‍ പറയുന്നത്. തിരുപ്പതി ശ്രീ വെങ്കിടേശ്വര സുവോളജിക്കല്‍ പാര്‍ക്കില്‍ നിന്നാണ് കുരങ്ങനെ തിരുവനന്തപുരം മൃഗശാലയിലെത്തിച്ചത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് കുരങ്ങന് കൂട്ടില്‍ നിന്നും പുറത്തുചാടിയത്.
തുറന്ന കൂട്ടിലേക്ക് മാറ്റുന്നതിനിടെയാണ് ഹനുമാന് കുരങ്ങ് മൃഗശാലയില്‍ നിന്ന് ചാടിപ്പോയത്. ഹനുമാന് കുരങ്ങിനായി പ്രദേശം മുഴുവന്‍ വ്യാപക തിരച്ചിലാണ് നടത്തിയത്. ഒടുവില്‍ മൃഗശാലക്കുള്ളിലെ തന്നെ ആഞ്ഞലി മരത്തിന്റെ ചില്ലയില്‍ നിന്നാണ് കുരങ്ങനെ കണ്ടെത്തിയത്.
ഉദ്യോഗസ്ഥര്‍ മരത്തില്‍ നിന്ന് കുരങ്ങനെ കൂട്ടില്‍ എത്തിക്കാന്‍ ശ്രമം തുടരുന്നതിനിടെയാണ് അവിടെ നിന്നും ഹനുമാന് കുരങ്ങ് ചാടിപ്പോയത്. കഴിഞ്ഞ ദിവസം ഭക്ഷണവും മറ്റും കാണിച്ച് ഹനുമാന് കുരങ്ങനെ ആകര്‍ഷിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചിരുന്നില്ല.
Discussion about this post