തിരുവനന്തപുരം: തിരുവനന്തപുരത്ത് തെരുവ് നായകള്‍ക്ക് ഭക്ഷണം കൊടുക്കുന്നതിനിടെ നായയുടെ നഖം കൊണ്ട് മുറിവേറ്റ നാല്‍പ്പതുവയസ്സുകാരിയായ വീട്ടമ്മ മരിച്ചു. അഞ്ചുതെങ്ങ് സ്വദേശി സ്റ്റെഫിന്‍ വി പെരേരയാണ് മരിച്ചത്.
സ്റ്റെഫിനെ പേവിഷബാധയുടെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ചികിത്സയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഈ മാസം ഏഴിനായിരുന്നു സഹോദരന്റെ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സ്റ്റെഫിന്‍ എത്തിയത്.
ഒമ്പതാം തിയ്യതിയോടെ സ്‌റ്റെഫിന്‍ പേവിഷ ബാധയുടെ ലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങി. പിന്നാലെ ചികിത്സയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തെരുവ് നായകള്‍ക്ക് ഭക്ഷണം കൊടുക്കുന്നതിനിടെ നായ ശരീരത്തില്‍ മാന്തിയ വിവരം സ്റ്റെഫിന ഡോക്ടര്‍മാരോട് പറയുന്നത്.
അതേസമയം, സ്റ്റെഫിന്‍ നായയില്‍ നിന്ന് പരിക്കേറ്റപ്പോള്‍ ചികിത്സ തേടിയോ എന്നതില്‍ വ്യക്തതയില്ല. സംസ്‌കാരം നടത്തി. മറ്റു സഹോദരങ്ങള്‍: ഹെന്റി, ഫെറിയോണ്‍, പരേതനായ മാത്യു.