വീട്ടിൽ അതിക്രമിച്ച് കയറാൻ ശ്രമിച്ചെന്ന് ആരോപണം; തിരുവനന്തപുരത്ത് പോലീസുകാരന് നടുറോഡിൽ നാട്ടുകാരുടെ മർദ്ദനം

തിരുവനന്തപുരം: തിരുവനന്തപുരം ബേക്കറി ജംഗ്ഷനിൽ പോലീസുകാരന് നാട്ടുകാരുടെ മർദ്ദനം. ടെലി കമ്മ്യൂണിക്കേഷൻ സിപിഒ ആർ ബിജുവിനാണ് നാട്ടുകാരുടെ മർദ്ദനമേറ്റത്. സംഭവത്തിന്റെ വീഡിയോ പുറത്തെത്തി.

രാവിലെ ഒൻപത് മണിയോടെയോടെയാണ് സംഭവം. ബേക്കറി ജംഗ്ഷനിലെ ഒരു വീട്ടിലേക്ക് ബിജു അതിക്രമിച്ച് കയറിയിരുന്നു. ഇതോടെ വീട്ടുകാർ ബഹളം വെയ്ക്കുകയും ഇത് കേട്ടെത്തിയ നാട്ടുകാർ ബിജുവിനെ വലിച്ചഴിച്ച് മർദ്ദിക്കുകയുമായിരുന്നു.

also read- ഏത് കോടതിയിൽ പോയാലും എന്നെ എന്റെ സംഘടന സംരക്ഷിക്കും, അന്ന് ആ ഡോക്ടർ പറഞ്ഞു;ഡോക്ടർമാരിലെ കള്ളന്മാരെ സംരക്ഷിക്കുന്നത് ഐഎംഎ: ബെന്യാമിൻ

വീട്ടിൽ അതിക്രമിച്ച് കയറിയത് കൊണ്ടാണ് മർദ്ദിച്ചതെന്നും ബിജു മദ്യലഹരിയിലാണ് അതിക്രമം കാണിച്ചതെന്നും നാട്ടുകാർ പറഞ്ഞു. സംഭവത്തിൽ ബിജുവിനെതിരെയും മർദ്ദിച്ചവർക്കെതിരെയും മ്യൂസിയം പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

Exit mobile version