കൊടുങ്ങല്ലൂര്‍: ട്രോളിങ് നിരോധനം നിലവില്‍ വന്നതിനു ശേഷവും വള്ളങ്ങള്‍ക്ക് ചാള കൊയ്ത്ത്. അഴീക്കോട് നിന്നു മത്സ്യബന്ധനത്തിനു പോയ വള്ളങ്ങള്‍ക്ക് ലക്ഷക്കണക്കിന് രൂപ വിലയുള്ള ചാള ലഭിച്ചു.
അഭിമന്യു വള്ളത്തിനു മാത്രം 30 ലക്ഷം രൂപയുടെ ചാള ലഭിച്ചു. 10 ലക്ഷം, 4 ലക്ഷം രൂപ വീതം വിലമതിക്കുന്ന ചാളയും മറ്റു ചില വള്ളക്കാര്‍ക്കു ലഭിച്ചു. ട്രോളിങ് നിരോധനം നിലവില്‍ വന്നതിനു ശേഷം ആദ്യമായാണ് വള്ളങ്ങള്‍ മീന്‍ പിടിക്കാന്‍ പോയത്.
അതേസമയം സംസ്ഥാനത്ത് മലയോരമേഖലയിലും തീരദേശത്തും കാലവര്‍ഷത്തിന്റെ ഭാഗമായ മഴ തുടരുകയാണ്. ഞായറാഴ്ച വരെ എല്ലാ ജില്ലകളിലും മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരുന്നു. അറബിക്കടല്‍ പ്രക്ഷുബ്ധമാകുമെന്നതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നു മുന്നറിയിപ്പുണ്ട്. കേരള, ലക്ഷദ്വീപ് തീരങ്ങളിലാണ് മത്സ്യബന്ധനത്തിനു വിലക്കുള്ളത്.