പാലക്കാട്: നായ കുറുകെ ചാടിയതിന് പിന്നാലെ ഇരുചക്ര വാഹനം മറിഞ്ഞ് വീട്ടമ്മക്ക് ദാരുണാന്ത്യം. പാലക്കാട് ജില്ലയിലാണ് സംഭവം. കുത്തനൂര്‍ കുന്നുകാട് സ്വദേശി ഉഷയാണ് മരിച്ചത്.
അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. വാഹനം ഓടിച്ച പഴനി കുട്ടി എന്ന യുവാവിനാണ് പരുക്കേറ്റത്. ഇന്നലെ വൈകിട്ടാണ് സംഭവം ഉണ്ടായത്. ജോലി കഴിഞ്ഞ് മടങ്ങി വരുമ്പോഴായിരുന്നു അപകടം.
നൊച്ചുള്ളിയില്‍ വെച്ച് ഇരുവരും സഞ്ചരിച്ച വാഹനത്തിന് കുറുകെ നായ ചാടുകയായിരുന്നു. തുടര്‍ന്ന് നിയന്ത്രണം വിട്ട ബൈക്ക് റോഡിലേക്ക് മറിഞ്ഞു.
അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ഉഷ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരവേ ഇന്ന് ഉച്ചയോടെയാണ് മരിച്ചത്. യുവാവ് ചികിത്സയില്‍ കഴിയുകയാണ്.
Discussion about this post