തിരുവനന്തപുരം: കേരളത്തെ ഒന്നടങ്കം നടുക്കിയ ഡോ. വന്ദനദാസ് കൊലക്കേസ് പ്രതി സന്ദീപ് സാമൂഹ്യവിരുദ്ധ വ്യക്തിത്വ വൈകല്യം അഥവാ ആന്റി സോഷ്യല്‍ പേഴ്‌സനാലിറ്റി ഡിസോര്‍ട്ടിന് അടിമയാണെന്ന് മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട്.
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.മോഹന്‍ റോയിയുടെ നേതൃത്വത്തിലുള്ള വിദഗ്ദ എട്ടംഗസംഘമാണ് കൊട്ടാരക്കര കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. 10 ദിവസം മെഡിക്കല്‍ കോളേജിലെ സെല്ലിലാണ് സന്ദീപിനെ പരിശോധിച്ചത്.
also read: അറസ്റ്റിലായ തമിഴ്‌നാട് മന്ത്രി സെന്തിൽ ബാലാജിയുടെ 25 കോടിയുടെ ബെനാമി സ്വത്തുക്കൾ കണ്ടെത്തി:ഇഡി
പ്രധാനപ്പെട്ട മൂന്ന് കണ്ടെത്തലാണ് വിദഗ്ധ സംഘം കോടതിയില്‍ നല്‍കിയിരിക്കുന്നത്. നിരന്തര മദ്യപാനവും ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗവും സന്ദീപിന്റെ മാനസിക നിലയെ സ്വാധീനിച്ചു.
ലഹരി ഉപയോഗം നിര്‍ത്തുമ്പോഴോ ലഹരി കിട്ടാതെ വരുമ്പോഴോ ഉള്ള മാനസിക വിഭ്രാന്തിയും ഉണ്ടായിരുന്നുവെന്നാണ് പരിശോധനയിലെ കണ്ടെത്തല്‍. എന്നാല്‍ കൊലപാതകത്തിലേക്ക് നയിച്ച ഘടകം എന്തെന്ന് റിപ്പോര്‍ട്ടിലില്ല. അതേസമയം, വന്ദനയെ ആക്രമിക്കുന്ന സമയത്ത് സന്ദീപ് ലഹരി ഉപയോഗിച്ചിരുന്നോയെന്നതില്‍ തെളിവുകള്‍ അന്വേഷണസംഘത്തിന് ലഭിച്ചിട്ടില്ല.