ഗൾഫ് കാണാൻ പോറ്റമ്മയ്ക്ക് മോഹം; അയൽവീട്ടിലെ ‘അമ്മ’ കുറുംബയെ അബുദാബിയിൽ എത്തിച്ച് ആഗ്രഹം നിറവേറ്റി അസീസ്

തിരുനാവായ: ഇല്ലായ്മയുടെ കാലത്ത് പോറ്റിയ അയൽവീട്ടിലെ കുറുംബയമ്മയ്ക്ക് ഗൾഫ് നാട് കാണാനുള്ള മോഹം അറിഞ്ഞ് അക്കാര്യം നിറവേറ്റി നൽകി പ്രവാസി. കുറുംബയമ്മയുടെ ആഗ്രഹം അറിഞ്ഞ അസീസ് കാളിയാടനാണ് അവരെ അബുദാബിയിൽ എത്തിച്ചത്.

തിരുനാവായ എടക്കുളം സ്വദേശി അസീസ് കാളിയാടന് കുറുംബ വെറും അയൽവീസിയല്ല, തന്റെ പോറ്റമ്മയാണ്. മാതാവിനു തുല്യമായാണ് കുറുംബയെ കാണുന്നത്. ഇരുവരും അയൽവാസികളാണ്. അസീസിനെയും 9 സഹോദരങ്ങളെയും നോക്കി വളർത്തിയവരാണ്് അയൽവാസികളായ അയ്യപ്പനും കറുപ്പയും മകൾ കുറുംബയും.

എല്ലാക്കാലത്തും അസീസിന്റെ ഉമ്മയ്ക്ക് സഹോദര തുല്യയായിരുന്നു കുറുംബ. മുൻപ് പ്രയാസമുണ്ടായിരുന്ന സമയത്ത് അസീസിന്റെ കുടുംബത്തെ ഒരു കുറവും കൂടാതെ നോക്കിയതും കറുപ്പയും കുറുംബയുമായിരുന്നു.

പിൽക്കാലത്ത് അസീസ് ഗൾഫിലെത്തി. പിന്നീടാണ് കുറുംബയ്ക്കും ഗൾഫ് കാണണമെന്നൊരു മോഹമുണ്ടായത്. ഇതറിഞ്ഞ അസീസ് ഒന്നും ആലോചിച്ചില്ല. കുറുംബുടെ ആഗ്രഹപ്രകാരം അബുദാബിയിലേക്ക് കൊണ്ടുപോയി.

ALSO READ- ഹെല്‍മെറ്റ് ഇല്ലാതെ മോഷ്ടിച്ച സ്‌കൂട്ടറില്‍ കറങ്ങി: ചിത്രം സഹിതം ഉടമയുടെ ഫോണിലെത്തി; ജയില്‍ ശിക്ഷ കഴിഞ്ഞിറങ്ങിയയാള്‍ വീണ്ടും പിടിയില്‍

അസീസിന്റെ ഭാര്യയ്ക്കും മക്കൾക്കുമൊപ്പമാണ് കുറുംബയും അബുദാബിയിൽ എത്തിയത്. ഇത്തവണ അബുദാബിയിൽ നടക്കുന്ന മലപ്പുറം കൂട്ടായ്മയിൽ മുഖ്യാതിഥി കുറുംബയാണ്. അസീസ് സാമൂഹികപ്രവർത്തകനും കെഎംസിസി നേതാവും കൂടിയാണ്.

Exit mobile version