അട്ടപ്പാടി: അട്ടപ്പാടി ഷോളയൂരില്‍ ആദിവാസി യുവാവിനെ വീടിനോട് ചേര്‍ന്ന് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഷോളയൂര്‍ ഊരിലെ മണികണ്ഠനാണ് മരിച്ചത്. പ്രാഥമികാവശ്യത്തിനായി രാത്രിയില്‍ വീടിന് പുറത്തിറങ്ങിയ സമയം കാട്ടുപന്നിക്കൂട്ടം ആക്രമിച്ച് കൊലപ്പെടുത്തിയെന്നാണ് സൂചന.
കാട്ടുപന്നിയുടെ അക്രമണമാണെന്നാണ് സംശയം. ഷോളയൂര്‍ ഊരിന്റെ ഉള്ളിലാണ് ഈ സംഭവം നടക്കുന്നത്. ഇന്ന് പുലര്‍ച്ചെയാണ് ഊര് നിവാസികള്‍ മണികണ്ഠനെ മരിച്ച നിലയില്‍ കാണുന്നത്. മണികണ്ഠനെ ആക്രമിച്ചു കൊന്ന ശേഷം വയറിന്റെ ഭാഗം വന്യമൃഗം ഭക്ഷിച്ചുവെന്നാണ് റിപ്പോര്‍ട്ട്. വനപാലകരെത്തി പരിശോധിച്ച് മൃതദേഹം തുടര്‍ നടപടികള്‍ക്കായി അഗളി ആശുപത്രിയിലേക്ക് മാറ്റി.
വന്യമൃഗങ്ങളുടെ ശല്യമുള്ള മേഖല തന്നെയാണ് ഇത്. സമീപകാലഘട്ടങ്ങളിലൊക്കെ രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ വന്യമൃഗങ്ങള്‍ വന്നുപോകുന്ന ഇടവുമാണ്. വനം വകുപ്പിനെയും പോലീസ് ഉദ്യോഗസ്ഥരെയുമെല്ലാം ഊരുനിവാസികള്‍ വിവരം അറിയിച്ചിട്ടുണ്ട്.