തൊടുപുഴ: വീണ്ടും ജനവാസമേഖലയിലിറങ്ങി ജനങ്ങളെ ഭീതിയിലാക്കി കാട്ടുകൊമ്പന്‍ പടയപ്പ. മൂന്നാര്‍ നെറ്റിമേട് ഭാഗത്താണ് വീണ്ടും പടയപ്പയെ കണ്ടത്. തേയില കൊളുന്തുമായി പോയ ട്രാക്ടര്‍ ആന തടഞ്ഞു.
ആനയെ കണ്ടതോടെ ഡ്രൈവര്‍ ട്രാക്ടറില്‍ നിന്നിറങ്ങിയോടുകയായിരുന്നു. കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം. ട്രാക്ടര്‍ ഡ്രൈവര്‍ സെല്‍വകുമാറാണ് വാഹനത്തില്‍ നിന്ന് ഓടി രക്ഷപ്പെട്ടത്.
ട്രാക്ടറില്‍ ഭക്ഷണസാധനങ്ങളാണെന്ന് കരുതി പടയപ്പ തെരച്ചില്‍ തുടങ്ങി. ചുറ്റും നടക്കാന്‍ തുടങ്ങിയതോടെ വാഹനം തകര്‍ക്കുമോ എന്ന് സെല്‍വകുമാര്‍ പേടിച്ചുഭയന്നു.
പടയപ്പയോട് ‘പിള്ളയാറപ്പാ ഒന്നും സെയ്യാതെ’ എന്ന് അപേക്ഷിക്കുകയായിരുന്നു. തലനാരിഴയ്ക്കാണ് സെല്‍വകുമാറും വാഹനവും പടയപ്പയില്‍ നിന്നും രക്ഷപ്പെട്ടത്.
Discussion about this post