തിരുവനന്തപുരം: മംഗലപുരം സ്വദേശിയായ ഗൃഹനാഥൻ വീടിനുമുന്നിൽ തീകൊളുത്തി മരിച്ച നിലയിൽ. ശാസ്തവട്ടം ശാന്തിനഗർ ചോതിയിൽ രാജു (62) വിനെയാണ് ബുധനാഴ്ച രാവിലെ വീടിന് മുന്നിൽ മരിച്ചനിലയിൽ കണ്ടത്. ഭാര്യയോട് പിണങ്ങിയ രാജു വീടിനോട് ചേർന്നുള്ള ചായ്പിലാണ് താമസിച്ചിരുന്നത്.
ഇന്ന് രാവിലെ വീടിനോടുചേർന്ന കടയ്ക്ക് മുന്നിൽ പൊള്ളലേറ്റ് മരിച്ച നിലയിലാണ് രാജുവിന്റെ മൃതദേഹം കണ്ടെത്തിയത്. കാർഡ് ബോർഡ് പെട്ടികളും മറ്റും മൃതദേഹത്തിനു ചുറ്റം കത്തിയനിലയിൽ കണ്ടെത്തിയിട്ടുണ്ട്.
പ്രവാസിയായിരുന്ന രാജു ഒന്നര വർഷം മുൻപാണ് പ്രവാസ ജീവിതം മതിയാക്കി നാട്ടിലെത്തിയത്. വീടിനോടു ചേർന്ന് ചായക്കട നടത്തി വരികയായിരുന്നു. രാവിലെ വീടിനു പുറത്തിറങ്ങിയ ഇയാളുടെ ഭാര്യ ഷീലയാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടത്. തുടർന്ന് നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് മംഗലപുരം പോലീസ് സ്ഥലത്തെത്തി.
ആത്മഹത്യയാണെന്ന പ്രാഥമിമ നിഗമനത്തിലാണ് പോലീസെങ്കിലും വിശദമായ അന്വേഷണം നടത്തുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. അസ്വാഭാവിക മരണത്തിന് മംഗലപുരം പോലീസ് കേസെടുത്തിട്ടുണ്ട്. (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)
Discussion about this post