തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയില്‍ നിന്നും കാണാതായ ഹനുമാന്‍ കുരങ്ങ് മൃഗശാലയ്ക്കുള്ളില്‍ തന്നെ. കഴിഞ്ഞ ദിവസമായിരുന്നു ഹനുമാന്‍ കുരങ്ങിനെ മൃഗശാലയില്‍ നിന്നും കാണാതായത്.
മൃഗശാലക്കുള്ളിലെ മരത്തിന്റെ ചില്ലയിലാണ് കുരങ്ങിനെ കണ്ടെത്തിയത്. കാട്ടുപോത്തിന്റെ കൂടിന്റെ സമീപത്താണ് കുരങ്ങിനെ കണ്ടെത്തിയത്.
അനിമല്‍ കീപ്പര്‍മാരാണ് മരത്തില്‍ കുരങ്ങിനെ കണ്ടത്. കുരങ്ങിനെ കൂട്ടില്‍ കയറ്റാനുള്ള ശ്രമത്തിലാണ് ജീവനക്കാര്‍. കഴിഞ്ഞ ദിവസം വൈകീട്ടാണ് ഹനുമാന്‍ കുരങ്ങിനെ മൃഗശാലയില്‍ നിന്നും കാണാതായത്.
മൃഗശാലയിലേക്ക് അടുത്തിടെ തിരുപ്പതിയില്‍ നിന്ന് കൊണ്ടുവന്ന കുരങ്ങ് ആണ് ചാടിപ്പോയത്. പെണ്‍കുരങ്ങ് ആണ് രക്ഷപ്പെട്ടത്. ഇന്നലെ രാത്രി മുതല്‍ കുരങ്ങിനെ കണ്ടെത്താനുള്ള തിരച്ചില്‍ നടത്തിവരികയായിരുന്നു.
Discussion about this post