കുമളി: വിവാഹമോചനത്തിന് കോടതിയിലെത്തിയ ഭാര്യയെ കാറിടിപ്പിച്ചു കൊല്ലാന്‍ ശ്രമം. സംഭവത്തില്‍ ഭര്‍ത്താവടക്കം രണ്ട് പേര് പിടിയിലായി. മണിമാല (38) എന്ന യുവതിയെയാണ് കൊല്ലാന്‍ ശ്രമിച്ചത്.
സംഭവത്തില്‍ ഭര്‍ത്താവ് രമേശ് (45) കാര്‍ ഡ്രൈവര്‍ പാണ്ടിരാജന് (22)എന്നിവരാണ് പിടിയിലായത്. മണിമാലയെ കൊല്ലാന്‍ രമേശന് ക്വട്ടേഷന്‍ കൊടുക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ യുവതി തേനി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
കേസുമായി ബന്ധപ്പെട്ട് ബോഡി കോടതിക്ക് മുമ്പില്‍ ബസ് ഇറങ്ങിയ യുവതിയെ പാഞ്ഞെത്തിയ കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. തമിഴ്നാട്ടില്‍ ബോഡിനായ്ക്കന്നൂര്‍ കോടതിക്കു മുന്നില്‍ തിങ്കളാഴ്ചയാണ് സംഭവം. പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം.
ഏറെനാളായി കുടുംബപ്രശ്നങ്ങളെ തുടര്‍ന്ന് ഇരുവരും പിരിഞ്ഞാണ് താമസിക്കുന്നത്. ഇതിനിടെ മണിമാല വിവാഹമോചന കേസ് നല്കി. തുടര്‍ന്നു മണിമാല ജീവനാംശം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു. ഇതിനെതുടര്‍ന്നാണ് ഭാര്യയെ കൊല്ലാന്‍ രമേശ് തീരുമാനിച്ചത്.
Discussion about this post