ആലപ്പുഴ: സംസ്ഥാനത്ത് ട്രോളിങ് നിരോധനം തുടങ്ങിയതോടെ മീന്‍വിലയില്‍ വന്‍വര്‍ധനവ്. കിലോയ്ക്ക് 80 മുതല്‍ 100 രൂപ വരെയുണ്ടായിരുന്ന മത്തിക്ക് ഇപ്പോള്‍ 160 മുതല്‍ 200 രൂപ വരെയെത്തി.
ട്രോളിങ് നിരോധനം തുടങ്ങിയതോടെ മീന്‍വിലയില്‍ വന്കുതിച്ചുചാട്ടമാണുണ്ടായിരിക്കുന്നത്. മീനിന്റെ ലഭ്യത കുറഞ്ഞതോടെ ആവശ്യക്കാര്‍ എത്ര വിലയും നല്കി വാങ്ങാന്‍ തയ്യാറാണിപ്പോള്‍.
അപ്രതീക്ഷിതമായി കാലാവസ്ഥ മാറുന്നതിനാല്‍ പലതീരങ്ങളിലും മത്സ്യത്തൊഴിലാളികള്‍ക്കു കടലിലിറങ്ങാനാകുന്നില്ല. വള്ളങ്ങളിലും പൊന്തുവള്ളത്തിലുമാണ് ഇപ്പോള്‍ മത്സ്യബന്ധനം നടത്തുന്നത്.
അതേസമയം, കായല്‍ മത്സ്യങ്ങള്‍ക്ക് വില വര്‍ധിച്ചിട്ടില്ല. ട്രോളിങ് നിരോധനം വന്നതോടെ കായല്‍ മത്സ്യങ്ങള്‍ക്കു ഡിമാന്‍ഡ് കൂടിയെങ്കിലും വില കൂടിയിട്ടില്ല.
കാളാഞ്ചി (600 മുതല്‍ 700 വരെ), കരിമീന്‍ (500 – 550), കണമ്പ് (600), ചെമ്പല്ലി (600), ചെമ്മീന്‍ (400 – 450) എന്നിങ്ങനെയാണു തണ്ണീര്‍മുക്കത്തെ ഇന്നലത്തെ വില.
Discussion about this post