തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയില്‍ നിന്നും ഹനുമാന്‍ കുരങ്ങ് കൂട്ടില്‍ നിന്ന് പുറത്ത് ചാടി. കുരങ്ങിന് ആക്രമണ സ്വഭാവമുള്ളതിനാല്‍ പ്രദേശത്ത് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ് അധികൃതര്‍.
മൃഗശാലയില്‍ പുതിയതായെത്തിച്ച ഹനുമാന്‍ കുരങ്ങാണ് പുറത്ത് ചാടിയത്. പുതുതായി എത്തിച്ച മൃഗങ്ങളെ സന്ദര്‍ശകര്‍ക്ക് കാണാന്‍ തുറന്ന് വിടുന്ന ചടങ്ങ് മറ്റന്നാള്‍ നടക്കാനിരിക്കുകയായിരുന്നു.
അതിനിടെയാണ് കുരങ്ങന്‍ ചാടിപ്പോയത്. കൂട് തുറന്ന് പരീക്ഷണം നടത്തിയപ്പോഴാണ് കുരങ്ങ് ചാടിപ്പോയത്. കുരങ്ങനെ കണ്ടെത്താന്‍ ജീവനക്കാര്‍ തെരച്ചില്‍ നടത്തുന്നുണ്ട്.
also read: ഗേൾഫ്രണ്ടിനെ കോക്പിറ്റിലേക്ക് ക്ഷണിച്ചു; പൈലറ്റിനും സഹ പൈലറ്റിനും വിലക്ക് ഏർപ്പെടുത്തി എയർഇന്ത്യ
മാസങ്ങള്‍ക്ക് മുന്‍പും ഇവിടെ സമാന സംഭവം നടന്നിരുന്നു. മൃഗശാലയില്‍ നിന്ന് കുരങ്ങന്‍ പുറത്തുചാടിയിരുന്നു. ബ്രൗണ്‍ നിറത്തിലുള്ള ബംഗാള്‍ കുരങ്ങനാണ് സന്ദര്‍ശകരുള്ള സമയത്ത് മൃഗശാലയില്‍ നിന്ന് പുറത്തുചാടിയത്.