മൂന്ന് ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടു; ജിഎസ്ടി ഉദ്യോഗസ്ഥനെ കൈയ്യോടെ പിടികൂടി ഡിവൈഎസ്പി സിബി തോമസും സംഘവും

വയനാട്: മൂന്ന് ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ട കേന്ദ്ര ജിഎസ്ടി ഉദ്യോഗസ്ഥനെ വയനാട് വിജിലൻസ് ഡിവൈഎസ്പി സിബി തോമസും സംഘവും അറസ്റ്റ് ചെയ്തു. സെൻട്രൽ ടാക്സ് ആൻഡ് എക്‌സൈസ് കൽപ്പറ്റ റെയ്ഞ്ച് സൂപ്രണ്ട് പർവീന്തർ സിങ്ങാണ് പിടിയിലായത്.

കഴിഞ്ഞ ദിവസമാണ് വയനാട്ടിൽ പരാതിക്കാരനോട് മൂന്ന് ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ട ഉദ്യോഗസ്ഥനെ വിജിലൻസിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കരാറുകാരനായ വ്യക്തിയുടെ പരാതിയിലാണ് അറസ്റ്റ്.

ഹരിയാന സ്വദേശിയായ പർവീന്തർ സിങ് ഒരു ലക്ഷം രൂപ പരാതിക്കാരനോട് കൈക്കൂലി വാങ്ങുമ്പോഴാണ് വിജിലൻസിന്റെ പിടിയിലായത്. സിനിമാ താരം കൂടിയായ സിബി തോമസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ഇയാളെ പിടികൂടിയത്.

പരാതിക്കാരൻ സ്റ്റേഷനിൽ വന്ന് പരാതി എഴുതി നൽകിയിരുന്നു. അപ്പോൾ തന്നെ കേസ് റജിസ്റ്റർ ചെയ്തിരുന്നു. മൂന്ന് ലക്ഷം രൂപയാണ് ജിഎസ്ടി ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടതെന്ന് സിബി കെ തോമസ് പറയുന്നു. എന്നാൽ പരാതിക്കാരൻ ഒന്നര ലക്ഷം രൂപ നൽകാമെന്ന് പറയുകയും ഒരു ലക്ഷം രൂപയാണ് പരാതിക്കാരൻ കൊണ്ടുവരുകയുമായിരുന്നു.

1.5 കോടി രൂപയുടെ പ്രവർത്തിയാണ് കഴിഞ്ഞ വർഷം ചെയ്തത്. എന്നാൽ ജിഎസ്ടി ഉദ്യോഗസ്ഥൻ കണക്ക് നോക്കിയപ്പോൾ അത് രണ്ട് കോടി രൂപയുണ്ടെന്ന് പറയുകയായിരുന്നു. ഇതിനായി ഒൻപത് ലക്ഷം രൂപ നികുതി അടക്കാണമെന്നും പരാതിക്കാരനോട് പർവീന്തർ സിങ് പറഞ്ഞിരുന്നു.

ALSO READ- ഗേൾഫ്രണ്ടിനെ കോക്പിറ്റിലേക്ക് ക്ഷണിച്ചു; പൈലറ്റിനും സഹ പൈലറ്റിനും വിലക്ക് ഏർപ്പെടുത്തി എയർഇന്ത്യ

ഇക്കാര്യം വേണമെങ്കിൽ ഒഴിവാക്കി തരാമെന്നും പക്രം ഉദ്യോഗസ്ഥന് മൂന്ന് ലക്ഷം രൂപ കൊടുക്കണം എന്നുമാണ് ഇയാൾ ആവശ്യപ്പെട്ടത്. അതേസമം, 12 ലക്ഷം രൂപയോളം നികുതി പരാതിക്കാരൻ നേരത്തെ അടച്ചിരുന്നുവെന്നും ഡിവൈഎസ്പി സിബി തോമസ് മാധ്യമങ്ങളോട് പറഞ്ഞു.

Exit mobile version