തൃശൂര്‍: ലോഡ്ജ് മുറിയില്‍ രണ്ടു കുട്ടികളെ മരിച്ചനിലയിലും അച്ഛനെ ഗുരുതരാവസ്ഥയിലും കണ്ടെത്തി. ഗുരുവായൂരിലാണ് സംഭവം. പിതാവ് മക്കളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചതാകാമെന്നാണ് പൊലീസ് പറയുന്നത്.
14 ഉം എട്ടും വയസുള്ള കുട്ടികളെയാണ് ലോഡ്ജില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. പിതാവിനെ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം രാത്രി പത്തരയോടെയാണ് ഇവര്‍ ലോഡ്ജില്‍ മുറിയെടുത്തത്.
മുറിയില്‍ നിന്നും ഇവരുടെ തിരിച്ചറിയല്‍ രേഖ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇതനുസരിച്ച് ഇവര്‍ സുല്‍ത്താന്‍ ബത്തേരി സ്വദേശികളാണെന്ന് പൊലീസ് പറയുന്നു.എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
also read: വഴക്കിനിടെ അരുംകൊല, അമ്മയെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട് കേസിലാക്കി മകള്‍, അറസ്റ്റ്
മുറിയില്‍ കുട്ടികളില്‍ ഒരാളെ തൂങ്ങിമരിച്ചനിലയിലാണ് കണ്ടെത്തിയത്. കൈ ഞരമ്പ് മുറിച്ച നിലയിലാണ് പിതാവിനെ കണ്ടെത്തിയത്. ഗുരുതരാവസ്ഥയിലായ പിതാവിനെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്.
ഇയാള്‍ ചികിത്സയിലാണ്. സംഭവത്തില്‍ ഗുരുവായൂര്‍ എസിപിയുടെ നേതൃത്വത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Discussion about this post