ശബരിമല: ശബരിമല സന്നിധാനത്ത് പബ്ലിസിറ്റി കം പബ്ലിക് ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ വിവിധ ഭാഷകളില്‍ അനൗണ്‍സറായിരുന്ന ശ്രീനിവാസ് സ്വാമി (63) വാഹനാപകടത്തില്‍ മരിച്ചു. 25 വര്‍ഷമായി ശബരിമലയില്‍ അനൗണ്‍സറായിരുന്നു.
തിങ്കളാഴ്ച വൈകിട്ട് ബംഗളൂരുവില്‍ വച്ച് അദ്ദേഹം ഓടിച്ച സ്കൂട്ടറില്‍ കാര്‍ ഇടിച്ചാണ് അപകടമുണ്ടായത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
തമിഴ്, തെലുങ്ക്, കന്നട, മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്നിവയില്‍ അയ്യപ്പ ഭക്തര്‍ക്ക് വിവരങ്ങള്‍ കൈമാറിയിരുന്നത് ശ്രീനിവാസായിരുന്നു.
Discussion about this post