കോഴിക്കോട്: പേരാമ്പ്ര റൂട്ടിൽ സ്വകാര്യ ബസായ നോവയുടെ വളയം പിടിക്കുന്നത് വളയിട്ട കൈകളാണ്. കോഴിക്കോട് ജില്ലയിലെ തന്നെ ആദ്യത്തെ സ്വകാര്യ ബസ് ഡ്രൈവറായ 24കാരി അനുഗ്രഹയാണ് നോവ ബസിന്റെ വളയം സുരക്ഷിതമാക്കുന്നത്. ഒകോഴിക്കോട് ജില്ലയിലെ ആദ്യ വനിതാ ബസ് ഡ്രൈവർ എന്ന നേട്ടവും സ്വന്തമാക്കിയാണ് മേപ്പയൂർ എടത്തിൽ മുക്ക് കാവതിക്കണ്ടി സ്വദേശി അനുഗ്രഹ ബസോടിക്കുന്നത്. അനുഗ്രഹയുടെ ഡ്രൈവിംഗ് സോഷ്യൽ മീഡിയയിലും തരംഗമാണ്.
കുട്ടിക്കാലം തൊട്ടേ അനുഗ്രഹയ്ക്ക് സാഹസികതയും ഡ്രൈവിങുമായിരുന്നു ഇഷ്ടം. പിന്നീടാണ് ഡ്രൈവിംഗ് പഠിച്ചത്. പിന്നീട് ബസ് ഓടിക്കാനായി ആഗ്രഹം, അതിനുള്ള ഹെവി ലൈസൻസും കഴിഞ്ഞയാഴ്ച സ്വന്തമാക്കി. പിന്നാലെയാണ് ബസ് ഓടിക്കുകയെന്ന ഏറെക്കാലമായുള്ള തന്റെ ആഗ്രഹവും സഫലീകരിച്ചിരിക്കുന്നത് അനുഗ്രഹ.
പേരാമ്പ്ര-വടകര റൂട്ടിലെ നോവ ബസിലായിരുന്നു ഡ്രൈവിങ് സീറ്റിൽ കയറി അനുഗ്രഹ ഡ്രൈവ് ചെയ്തത്. ലോജിസ്റ്റിക്കിൽ മാസ്റ്റർ ബിരുദധാരിയായ അനുഗ്രഹ ഇപ്പോൾ വിദേശത്ത് ജോലിക്ക് ശ്രമിക്കുകയാണ്. ഈ ജോലി ലഭിക്കുന്നതുവരെ ഡ്രൈവിങ്ങ് തുടരാൻ തന്നെയാണ് തീരുമാനം.
മുരളീധരൻ ചന്ദ്രിക ദമ്പതിമാരുടെ മകളാണ് അനുഗ്രഹ. മേപ്പയൂർ ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ പ്ലസ്ടുവിന് പഠിക്കുന്നമ്പോൾ മണാലിയിൽ നടന്ന അഡ്വഞ്ചറസ് ക്യാമ്പിൽ കോഴിക്കോട് ജില്ലയെ പ്രതിനിധീകരിച്ച് അനുഗ്രഹ പങ്കെടുത്തിരുന്നു. ഇത് തന്റെ സാഹസികതയ്ക്കു കരുത്തുപകരാൻ സഹായിച്ചെന്നാണ് അനുഗ്രഹ പറയുന്നത്.
also read- ഡോക്ടറെന്ന് തെറ്റിദ്ധരിച്ചാണ് സുധാകരൻ മോൻസന്റെ അടുത്തുപോയത്; മൊഴി നൽകാൻ പരാതിക്കാരെ ഭീഷണിപ്പെടുത്തിയെന്ന് വിഡി സതീശൻ
വോളിബോൾ താരം കൂടിയാണ് അനുഗ്രഹ. കൊയിലാണ്ടി ഗവ.കോളജിൽ പഠിക്കുന്ന സമയത്തു മികവു തെളിയിക്കാനും അനുഗ്രഹയ്ക്കായി. സ്‌കൂൾ പഠനകാലത്തു എസ്പിസി, എൻഎസ്എസ് എന്നിവയിലും ഈ പെൺകുട്ടി സജീവമായിരുന്നു.