തിരുവനന്തപുരം: തെക്ക് ചൈനാ കടലില്‍ രൂപപ്പെട്ട പാബുക് ചുഴലിക്കാറ്റ് ഇന്ന് ആന്‍ഡമാന്‍ തീരം തൊടുമെന്ന് മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ നിരീക്ഷകേന്ദ്രം അറിയിച്ചു. ഇവിടങ്ങളില്‍ കാറ്റിന്റെ വേഗത മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്ററും ചിലയിടങ്ങളില്‍ 60 കിലോമീറ്ററും ആകുവാന്‍ സാധ്യതയുണ്ട്. ഈ മേഖലകളില്‍ കടല്‍ പ്രക്ഷുബ്ധമാവാന്‍ സാധ്യതയുണ്ട്.
അതേസമയം ഭയപ്പെടേണ്ട സാഹചര്യം ഇല്ലെന്നും ആന്തമാന്‍ ദ്വീപസമൂഹം കടന്ന് അത് മ്യാന്‍മറിലേക്ക് നീങ്ങുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചുഴലിക്കാറ്റ് കേരളതീരത്തെ ബാധിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ കടല്‍ പ്രക്ഷുബ്ധമാവാന്‍ സാധ്യതയുള്ളതിനാലാണ് മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്.
തെക്ക് തമിഴ്‌നാട് തീരത്തും കോമോറിന്‍ മേഖലയിലും വടക്ക്കിഴക്ക് ദിശയില്‍ നിന്ന് മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 50-55 കിലോമീറ്റര്‍ വേഗതയിലും കാറ്റുവീശാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിക്കുന്നുണ്ട്.