കളിക്കുന്നതിനിടെ കര്‍ട്ടന്‍ കഴുത്തില്‍ കുരുങ്ങി, ശ്വാസം കിട്ടാതെ പിടഞ്ഞ് 10വയസ്സുകാരന് ദാരുണാന്ത്യം

കൊച്ചി: കളിക്കുന്നതിനിടെ കര്‍ട്ടന്‍ കഴുത്തില്‍ കുരുങ്ങി പത്ത് വയസുകാരന് ദാരുണാന്ത്യം. എറണാകുളം ജില്ലയിലെ കീരംപാറ പുന്നേക്കാട് അമ്പാട്ടുപടവില്‍ അഗസ്റ്റിന്‍- മാഗി ദമ്പതികളുടെ മകന്‍ ആരോമലാണ് മരിച്ചത്.

കോതമംഗലത്താണ് സംഭവമുണ്ടായത്. വീട്ടില്‍ മാതാപിതാക്കളില്ലാത്ത സമയത്തായിരുന്നു അപകടം സംഭവിച്ചത്. കട്ടിലില്‍ കയറി നിന്ന് കളിക്കുന്നതിനിടെ കര്‍ട്ടനില്‍ കുരുങ്ങി കുട്ടി താഴെ വീഴുകയായിരുന്നു.

also read: ദാരുണമായ മരണം, അതിയായ വേദനയും ദുഃഖവുമുണ്ട്, 11കാരന്‍ തെരുവുനായയുടെ ആക്രമണത്തില്‍ മരിച്ച സംഭവത്തില്‍ മന്ത്രി എംബി രാജേഷ്

മാതാപിതാക്കളെത്തിയതിന് ശേഷമാണ് ശ്വാസം കിട്ടാതെ പിടഞ്ഞ് അബോധാവസ്ഥയിലായ കുട്ടിയെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. പ്രാഥമിക ചികിത്സയ്ക്കുശേഷം കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

also read: കിണര്‍ വൃത്തിയാക്കി തിരികെ കയറുന്നതിനിടെ കാല്‍വഴുതി കിണറ്റില്‍; 33 കാരന് ദാരുണാന്ത്യം

എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. വെളിയേല്‍ച്ചാല്‍ സെന്റ് ജോസഫ്‌സ് സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. റിയ ആണ് സഹോദരി.

Exit mobile version