കണ്ണൂര്‍: കാല്‍വഴുതി കിണറ്റില്‍ വീണ് യുവാവിന് ദാരുണാന്ത്യം. കണ്ണൂര്‍ ജില്ലയിലെ കരുവഞ്ചാല്‍ വായാട്ടുപറമ്പിലാണ് സംഭവം. കാപ്പിമല സ്വദേശി മനീഷ് ആണ് മരിച്ചത്.
കിണര്‍ വൃത്തിയാക്കി തിരികെ കയറുന്നതിനിടെ കാല്‍വഴുതി കിണറ്റില്‍ വീഴുകയായിരുന്നു.
മുപ്പത്തിമൂന്ന് വയസ്സായിരുന്നു. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് ദാരുണ സംഭവം.
മഴയ്ക്ക് മുമ്പ് കിണര്‍ വൃത്തിയക്കാന്‍ ഇറങ്ങിയതായിരുന്നു മനീഷ്. വൃത്തിയാക്കിയതിനു ശേഷം മുകളിലേക്ക് കയറുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
കാല്‍തെറ്റി മനീഷ് കിണറ്റില്‍ വീഴുകയായിരുന്നു. ഉടന്‍ തന്നെ നാട്ടുകാര്‍ ചേര്‍ന്നു ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടു പോയി. എന്നാല്‍ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മഴ പെയ്തതിനെ തുടര്‍ന്ന് വഴുക്കല്‍ ഉണ്ടായിരുന്നുവെന്നും ഇതാണ് അപകട കാരണമായതെന്നുമാണ് നിഗമനം.
Discussion about this post