കണ്ണൂര്‍: ആശുപത്രിയില്‍ വെച്ച് വനിതാ ഡോക്ടറെ മര്‍ദ്ദിച്ച രോഗിയെ പൊലീസ് അറസ്റ്റ് ചെയ്തു. തലശ്ശേരി ജനറല്‍ ആശുപത്രിയിലെ ഡോക്ടറെ മര്‍ദിച്ച പാലയാട് പാറപ്രം സ്വദേശി മഹേഷിനെയാണ് അറസ്റ്റു ചെയ്തത്.
ആശുപത്രി സംരക്ഷണ നിയമപ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. തലശ്ശേരി ജനറല്‍ ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടര്‍ അമൃത രാഖിയെയാണ് ഇയാള്‍ മര്‍ദിച്ചത്.
ഡോക്ടറുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് മഹേഷിനെ അറസ്റ്റ് ചെയ്തത്. ഇന്നു പുലര്‍ച്ചെയാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. അപകടത്തില്‍ പരിക്കേറ്റതിനെത്തുടര്‍ന്നാണ് മഹേഷിനെ ആശുപത്രിയിലെത്തിച്ചത്.
also read: മനുഷ്യന് ഫ്ലാറ്റ് കെട്ടിക്കൊടുക്കണം: അരിക്കൊമ്പനൊപ്പമാണെന്ന് സലീംകുമാര്‍
ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്ന് ഡോക്ടര്‍ പറഞ്ഞു. മുഖത്ത് രക്തം വാര്‍ന്ന നിലയിലായിരുന്നു ഇയാളെ കൊണ്ടുവന്നത്. എന്നാല്‍ അത് പരിശോധിച്ചപ്പോള്‍ സാരമുള്ളതായിരുന്നില്ല.
നെഞ്ചില്‍ വേദനയുണ്ടെന്ന് പറഞ്ഞതിനെത്തുടര്‍ന്ന് തൊട്ടു നോക്കിയപ്പോള്‍ കൈവീശി അടിക്കുകയായിരുന്നുവെന്നും തന്നെ അസഭ്യം പറഞ്ഞുവെന്നും ഡോക്ടര്‍ വ്യക്തമാക്കി. മര്‍ദ്ദനം, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.
Discussion about this post