നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ സൈക്കിള്‍ ഇടിച്ച് കയറി അപകടം, പ്രശസ്ത സൈക്കിളിസ്റ്റിന് ദാരുണാന്ത്യം

തിരുവനന്തപുരം: നിയന്ത്രണം വിട്ട സൈക്കിള്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ ഇടിച്ച് പോലീസുദ്യോഗസ്ഥന് ദാരുണാന്ത്യം. തിരുവനന്തപുരം ജില്ലയിലാണ് സംഭവം. കല്ലറ മരുതമണ്‍ ഹിരണ്‍ വിലാസത്തില്‍ ഹിരണ്‍രാജ് ആണ് മരിച്ചത്.

നാല്‍പ്പത്തിയേഴ് വയസ്സായിരുന്നു. കേരളത്തിലെ അറിയപ്പെടുന്ന സൈക്കിളിസ്റ്റ് കൂടിയായിരുന്നു ഹിരണ്‍രാജ്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയവെയാണ് മരിച്ചത്.

also read: സ്വകാര്യ ഹോസ്റ്റലില്‍ 24കാരി തൂങ്ങിമരിച്ച നിലയില്‍

കഴിഞ്ഞ ബുധനാഴ്ചയാണ് അപകടം സംഭവിച്ചത്. കോവളം ഭാഗത്ത് സൈക്കിളിങ് പരിശീലനം നടത്തുന്നതിനിടെ നിയന്ത്രണം വിട്ട് സൈക്കിള്‍ നിര്‍ത്തിയിട്ട ലോറിയില്‍ ഇടിച്ചു കയറുകയായിരുന്നു.

also read: ‘ഭാര്യയെ 120 പേര്‍ ചേര്‍ന്ന് അര്‍ദ്ധനഗ്‌നയാക്കി ക്രൂരമായി മര്‍ദിച്ചു, കുടുംബത്തെ കത്തി കാട്ടി ഭീഷണിപ്പെടുത്തി’, പരാതിയുമായി സൈനികന്‍

ഗുരുതരമായി പരിക്കേറ്റ ഹിരണ്‍രാജിനെ ഉടനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ഇന്ന് പുലര്‍ച്ചെയോടെ മരണം സംഭവിച്ചു. തിരുവനന്തപുരം വിക്‌സ് ഭവനില്‍ റൂറല്‍ എസ്പി ഓഫീസിലെ ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം.
death | bignewslive

Exit mobile version