തിരുവനന്തപുരം: ചികിത്സയ്ക്കെത്തിയ ഒന്നര വയസുകാരി മരിച്ച സംഭവത്തില്‍ നെടുമങ്ങാട് ജില്ലാ ആശുപത്രിക്കെതിരെ ഗുരുതരആരോപണവുമായി ബന്ധുക്കള്‍ രംഗത്ത്.
നെടുമങ്ങാട് ചേമ്പുവിള വടക്കുംകര പുത്തന്‍വീട്ടില്‍ സുജിത് – സുകന്യ ദമ്പതികളുടെ മകള്‍ ആര്‍ച്ചയാണ് മരിച്ചത്. കുട്ടിയുടെ മരണത്തിനിടയാക്കിയത് ആശുപത്രിയിലെ ചികിത്സാ പിഴവാണെന്നാണ് ബന്ധുക്കളുടെ ആരോപണം.
also read: സ്വകാര്യ ഹോസ്റ്റലില്‍ 24കാരി തൂങ്ങിമരിച്ച നിലയില്‍
കഴിഞ്ഞ നാല് ദിവസമായി കുട്ടി നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തുടര്‍ന്ന് ഡോക്ടര്‍മാര്‍ പരിശോധന നടത്തി കുട്ടിയെ വീട്ടിലേയ്ക്ക് തിരികെ അയച്ചു.
also read: ‘വിശക്കുന്നവര്‍ക്ക് ഈ വീട്ടില്‍ ആഹാരം ഉണ്ടാകും’: വിശക്കുന്ന വയറുകളെ അന്നമൂട്ടി ഫിലിപ്പും കുടുംബവും
വീട്ടിലെത്തിയതിന് പിന്നാലെ ഇന്ന് രാവിലെ കുട്ടിയ്ക്ക് ശ്വാസംമുട്ടല്‍ അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് വീണ്ടും ആശുപത്രിയിലെത്തിച്ചപ്പോള്‍ ഡോക്ടര്‍മാര്‍ മരുന്ന് നല്‍കുകയും ആവിപിടിക്കുകയും ചെയ്തു.
പിന്നീട് ആരോഗ്യനില വഷളായി പതിനൊന്ന് മണിയോടെ കുട്ടി മരിക്കുകയായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ആശുപത്രിയിലെ ചികിത്സാപ്പിഴവാണ് കുട്ടി മരിക്കാന്‍ കാരണമെന്ന് ആരോപിച്ച് ആശുപത്രിയ്ക്ക് മുന്നില്‍ നാട്ടുകാരും ബന്ധുക്കളും പ്രതിഷേധിച്ചു.
സംഭവത്തില്‍ നെടുമങ്ങാട് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി.
Discussion about this post