തിരുവനന്തപുരം: കന്യാസ്ത്രീയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ ജലന്ധര്‍ മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ വാദങ്ങളും കേസിന്റെ ഗതികളും സസൂക്ഷ്മം നിരീക്ഷിക്കുകയാണെന്ന് വത്തിക്കാന്‍ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കര്‍ദിനാള്‍മാരുടെ യോഗത്തില്‍ ചര്‍ച്ച ചെയ്തു.
അതേസമയം ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയില്‍ പരിപൂര്‍ണ്ണവിശ്വാസമുണ്ടെന്നും കര്‍ദിനാള്‍മാര്‍ പറഞ്ഞു. ബിഷപ്പിന്റെ അറസ്റ്റിന് ശേഷമുള്ള സാഹചര്യങ്ങള്‍ വത്തിക്കാനെ ധരിപ്പിച്ചുവെന്നും കര്‍ദിനാള്‍മാര്‍ പ്രതികരിച്ചു.
നേരത്തെ ഏറെ പ്രതിഷേധങ്ങള്‍ക്ക് ശേഷമാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ജലന്ധര്‍ ബിഷപ്പ് സ്ഥാനമാനമൊഴിഞ്ഞത്. റോമിലെ നിര്‍ദ്ദേശത്തെത്തുടര്‍ന്നായിരുന്നു ഇതെന്നായിരുന്നു പുറത്തുവന്ന വിവരം.
ലത്തീന്‍സഭയ്ക്ക് നാണക്കേടുണ്ടാക്കിയ സംഭവമാണ് ഇതെന്നും ഫ്രാങ്കോക്കെതിരെ അന്വേഷണം തുടരേണ്ടതുണ്ടെന്നതിനാല്‍ ഫ്രാങ്കോയെ കേരളത്തിലേക്ക് വിളിച്ചിരിക്കുന്ന സാഹചര്യത്തില്‍ ജലന്ധര്‍ രൂപതയുടെ അധികാരപരിധിയില്‍ അദ്ദേഹം തുടരേണ്ടെന്നാണ് റോമില്‍ നിന്നുള്ള നിര്‍ദേശമെന്നിയിരുന്നു റിപ്പോര്‍ട്ട്.