വടക്കഞ്ചേരി; പാലക്കാട് എ ഐ ക്യാമറ തകര്‍ത്ത വാഹനം കണ്ടെത്തി. സംഭവത്തില്‍ വണ്ടിയോടിച്ച പുതുക്കോട് മൈത്താക്കല്‍ വീട്ടില്‍ മുഹമ്മദ് (22) നെ പോലീസ് അറസ്റ്റ് ചെയ്തു. വടക്കാഞ്ചേരി ആയക്കാട്ടിലാണ് എ ഐ ക്യാമറ തകര്‍ത്തത്.
മുഹമ്മദ് പുതുക്കോട് നിന്നും വാടകയ്ക്കെടുത്ത വാഹനമാണ് പോലീസ് പിടികൂടിയത്. സംഭവത്തിനുശേഷം മൂന്നാര്‍ പോകും വഴി തകര്‍ന്ന ചില്ല് മാറ്റാന്‍ കോതമംഗലത്ത് വര്‍ക്ക്ഷോപ്പില്‍ എത്തിച്ച വാഹനമാണ് പൊലീസ് കണ്ടെത്തിയത്.
also read: സ്ത്രീകളേ, ഒരൊറ്റ അടിയേ കൊള്ളാവു.. രണ്ടാമത്തേതിന് ആരുടെയും കാല് കീഴില്‍ വീണു കിടക്കരുത്
വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. ആയക്കാട് മന്ദിന് സമീപം സ്ഥാപിച്ച ക്യാമറയാണ് തകര്‍ത്തത്. മുഹമ്മദാണ് വാഹനം ഓടിച്ചിരുന്നതെന്നും ക്യാമറ തകര്‍ക്കണമെന്ന ഉദ്ദേശത്തോടു ബോധപൂര്‍വ്വം ഇടിച്ചതാണെന്ന് സി സി ടി വി ദ്യശ്യങ്ങളില്‍ നിന്നും വ്യക്തമാണെന്നും പോലീസ് പറഞ്ഞു.
also read: അരിക്കൊമ്പന് കേരള വനമേഖലയ്ക്ക് തൊട്ടരികെ, 6കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ നെയ്യാര്‍ വനമേഖലയില്‍
വടക്കഞ്ചേരി ഭാഗത്തേക്ക് ഇന്നോവ കാറില്‍ സുഹൃത്തുക്കളോടൊപ്പം വരുകയായിരുന്ന മുഹമ്മദ് ക്യാമറ സ്ഥാപിച്ച പോസ്റ്റ് പിന്നിട്ട് 60 മീറ്ററോളം മുന്നോട്ട് പോയ ശേഷം വാഹനം പുറകോട്ട് എടുത്ത് ഇടിക്കുകയായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് പ്രതിയും വാഹനവും പിടിയിലായത്.
Discussion about this post