നാടിന് മാതൃകയാണ് ഈ കുരുന്നുകള്‍.. ക്രിസ്മസ്പാപ്പയുടെ വേഷം കെട്ടി 5 രാത്രികളിലായി സമാഹരിച്ച തുക ഇനി വൃക്കരോഗിയായ സിന്ധുവിന്; കൈയ്യടിനേടി കുട്ടികളുടെ മാതാപിതാക്കള്‍

ചെങ്ങന്നൂര്‍: ഞങ്ങള്‍ മാത്രമല്ല അവരും മനുഷ്യരല്ലെ..മാതൃകയാണ് ഈ കുരുന്നുകള്‍ ക്രിസ്തുമസ്സിനോടനുബന്ധിച്ച് ക്രിസ്മസ്പാപ്പയുടെ വേഷം കെട്ടി 5 രാത്രികളിലായി സ്വന്തമാക്കിയ തുക ഈ കുഞ്ഞുങ്ങള്‍ വൃക്കരോഗിയുടെ ചികിത്സയ്ക്ക് കൈമാറി. 5 വയസ്സു മുതല്‍ 13 വയസ്സുവരെയുള്ള പത്ത് പേര്‍ അടങ്ങുന്ന സംഘമാണ് ക്രിസ്തുമസ് കരോളിനിറങ്ങിയത്.

എന്നാല്‍ ഈ മക്കള്‍ നാടിന് മാതൃകയാകുന്നത് ഇന്ന് മാത്രമല്ല. ഇവര്‍ കഴിഞ്ഞവര്‍ഷവും ഇത്തരത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തനം നടത്തിയിരുന്നു. കഴിഞ്ഞവര്‍ഷം കരോളിനിറങ്ങി ലഭിച്ച തുക 16 വര്‍ഷമായി തലച്ചോറില്‍ (ഹൈഡ്രോ പീത്താലീസ്) നിന്നും വെള്ളം പുറത്തേയ്ക്ക്ക്ക് ഒഴുകുന്ന രോഗം ബാധിച്ച തിരുവന്‍വണ്ടൂരിലെ സ്റ്റെഫി തോമസിന് നല്‍കിയിരുന്നു. എന്നാല്‍ കുരുന്നുകളുടെ ഈ പ്രവൃത്തിയ്ക്ക് കൈയ്യടി നേടുന്നത് മാതാപിതാക്കളാണ്. അവാരാണ് ഈ മക്കളോട് പ്രചോദനമാകും വിധം നന്മകള്‍ പകര്‍ന്നു നല്‍കുന്നത്.

കുട്ടികളുടെ നന്മയില്‍ സിന്ധുവിന് പുതുജീവന്‍…

മൂന്ന് വര്‍ഷത്തിലേറെയായി സിന്ധു വൃക്ക രോഗം സംബന്ധിച്ച് ചികിത്സയിലാണ്. തിരുവന്‍വണ്ടൂര്‍ ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡ് അശ്വിന്‍ ഭവനില്‍ സഹദേവന്റെ ഭാര്യയാണ് 35 കാരിയായ യുവതി. അമിത രക്തസമ്മര്‍ദ്ദവും പ്രമേഹവും നിയന്ത്രണ വിധേയമല്ലാതെ വൃക്ക യെ ബാധിച്ചതാണ് രോഗകാരണം. ഒപ്പം രക്തത്തില്‍ ക്രിയാറ്റിന്റെ അളവും അമിതമുള്ളതായി പരിശോധനയില്‍ കണ്ടു. സിന്ധു ഇപ്പോള്‍ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ നെഫ്റോളജി വിഭാഗത്തില്‍ ഡോ സതീഷ് ബാലകൃഷ്ണന്റെ ചികിത്സയിലാണ്.

പ്രളയത്തിനു ശേഷം മുഖത്തും കാലിലും നീരും ഛര്‍ദ്ദിയും അമിതമായ ക്ഷീണവും കണ്ടതിനെത്തുടര്‍ന്ന് ഒക്ടോബറില്‍ ഡോ: ഡയാലസി സിന് നിര്‍ദ്ദേശിച്ചു. ഇപ്പോള്‍ ആഴ്ചയില്‍ രണ്ട് ഡയാലസിസിനാണ് സിന്ധു വിധേയയാകേണ്ടി വരുന്നത്.

ഇതിനായി 5000 രൂപയാണ് വേണ്ടി വരിക. ഇപ്പോള്‍ 22 എണ്ണം കഴിഞ്ഞു. അടിയന്തിരമായി എ പോസിറ്റീവ് വൃക്ക ഒന്നെങ്കിലും പകരം കിട്ടുന്നതു വരെ ഡയാലസിസ് തുടരാനാണ് ഡോക്ടറുടെ നിര്‍ദ്ദേശം. അതിന് ഭാരിച്ച തുക വേണ്ടി വരും. തടിപ്പണിക്കാരനായ ഭര്‍ത്താവ് സഹദേവന്‍ ഉണ്ടായിരുന്ന സമ്പാദ്യം മുഴുവന്‍ സിന്ധുവിനായി ചിലവഴിച്ചു. രണ്ട് കുട്ടികളുടെ വിദ്യാഭ്യാസച്ചിലവ്, വിട്ടുചിലവ് സിന്ധുവിന്റെ ചികിത്സാ ,മരുന്ന് ഇവയ്ക്കെല്ലാം പണം കണ്ടെത്താന്‍ പെടാപ്പാടു പെടുകയാണ് സഹദേവന്‍.

Exit mobile version