നാഗര്‍കോവില്‍; കാണാതായ അരിക്കൊമ്പന്റെ റേഡിയോ കോളര്‍ സിഗ്നലുകള്‍ ലഭിച്ചതായി തമിഴ്നാട് വനംവകുപ്പ്. നിലവില്‍ അരിക്കൊമ്പന് കന്യാകുമാരി വന്യജീവി സങ്കേതത്തിലേക്ക് കടന്നതായാണ് ലഭിച്ച പുതിയ വിവരം.
15 കിലോമീറ്ററോളം സഞ്ചരിച്ച അരിക്കൊമ്പന് കഴിഞ്ഞ ദിവസം രാത്രിയോടെയാണ് കന്യാകുമാരി വനാതിര്‍ത്തിയിലേക്ക് കടന്നത്. അരിക്കൊമ്പന്റെ റോഡിയോ കോളര്‍ സിഗ്നല്‍ ലഭിച്ചതിനെത്തുടര്‍ന്ന് കന്യാകുമാരി വനാതിര്‍ത്തിയില്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
അതേസമയം, അരിക്കൊമ്പന് ആരോഗ്യവാനാണ് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അപ്പര്‍ കോതയാര്‍ മുത്തുകുഴി വനമേഖലയില്‍ കഴിഞ്ഞ ചൊവ്വാഴ്ചയാണ് തമിഴ്നാട് വനംവകുപ്പ് അരിക്കൊമ്പനെ തുറന്നു വിട്ടത്. കോതയാര്‍ ഡാമിനു സമീപത്തു തന്നെയായിരുന്നു ആദ്യ ദിവസങ്ങളില്‍ നിലയുറപ്പിച്ചിരുന്നത്.
എന്നാല്‍ ഇന്നലെയോടെ 15 കിലോമീറ്റര്‍ ദൂരമാണ് അരിക്കൊമ്പന് സഞ്ചരിച്ചത്. ഇതോടെയാണ് അരിക്കൊമ്പന് പൂര്‍ണ ആരോഗ്യവാനാണെന്ന് വനംവകുപ്പ് വിലയിരുത്തുന്നത്.
Discussion about this post