തിരുവനന്തപുരം; കേരളത്തില്‍ ട്രോളിങ് നിരോധനം നിലവില്‍ വന്നു. 52 ദിവസത്തെ നിരോധനം ഇന്നലെ അര്‍ധരാത്രി മുതലാണ് നിലവില്‍ വന്നത്.
ജൂലായ് 31 അര്‍ധരാത്രി വരെയാണ് ട്രോളിങ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. 12 നോട്ടിക്കല്‍ മൈല്‍ വരെയുള്ള മേഖലയില്‍ യന്ത്രവല്‍കൃത യാനങ്ങള്‍ ഉപയോഗിച്ചുള്ള മീന്‍പിടിത്തവും ആഴക്കടല്‍ മീന്‍പിടിത്തവുമാണു നിരോധിച്ചത്.
also read: വീടിന്റെ മതിലിടിഞ്ഞ് ദേഹത്ത്, നടപ്പാതയിലൂടെ പോകുകയായിരുന്ന വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
അതേസമയം, മത്സ്യത്തൊഴിലാളികള്‍ക്ക് പരമ്പരാഗത മീന്‍പിടിത്ത വള്ളങ്ങളില്‍ അംഗീകൃത വലകള്‍ മാത്രം ഉപയോഗിച്ച് ഉപരിതല മത്സ്യബന്ധനം നടത്താം. എന്നാല്‍ മത്സ്യബന്ധനത്തിന് പോകുന്ന ചെറുവള്ളങ്ങള്‍ ജീവന്‍രക്ഷാ ഉപകരണങ്ങളായ ലൈഫ് ജാക്കറ്റ്, ലൈഫ് ബോയ എന്നിവ ഉറപ്പാക്കണം.
also read: മദ്യലഹരിയില്‍ നടന് ഓടിച്ച കാര്‍ ബൈക്കില്‍ ഇടിച്ചു, യുവസംവിധായകന് ദാരുണാന്ത്യം
തൊഴിലാളികളുടെ ക്യുആര്‍ കോഡ് അധിഷ്ഠിത ആധാര്‍ കാര്‍ഡ്, ബോട്ടിന്റെ റജിസ്ട്രേഷന്, ലൈസന്‍സ് എന്നിവ ഇല്ലാത്ത വള്ളങ്ങള്‍ക്കെതിരെ നടപടിയെടുക്കും. സഹായങ്ങള്‍ക്കായി മുഴുവന്‍ തീരദേശ ജില്ലകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഫിഷറീസ് കണ്ട്രോള് റൂമുകള്‍ ആരംഭിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ മുഴുവന്‍ മീന്‍പിടിത്ത തൊഴിലാളികള്‍ക്കും 52 ദിവസത്തേക്ക് ഒരു കാര്‍ഡിന് 43 കിലോ വീതം സൗജന്യ റേഷന്‍ ധാന്യം വിതരണം ചെയ്യും. സംസ്ഥാനത്തു സമ്പാദ്യ സമാശ്വാസ പദ്ധതിയില്‍ (എസ്സിആര്എസ്) അംഗങ്ങളായ 1,58,002 മത്സ്യത്തൊഴിലാളികള്‍ക്ക് 3 ഗഡുക്കളായി 4500 രൂപ ധനസഹായം ലഭിക്കും.
Discussion about this post