തിരുവനന്തപുരം: സാമ്പത്തികമായി പ്രതിസന്ധി അനുഭവിക്കുന്ന വിദ്യാർത്ഥികൾക്ക് സിവിൽ സർവീസസ് എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ സഹായവുമായി ഐലേൺ ഐഎഎസ് അക്കാദമി. വിദ്യാർത്ഥികൾക്കായി സ്‌കോളർഷിപ്പ് പരീക്ഷ നടത്താനൊരുങ്ങുകയാണ് ഈ പരിശീലന കേന്ദ്രം. ഇതിനായി അപേക്ഷകൾ ക്ഷണിച്ചു.
ചുരുങ്ങിയ വർഷത്തിനുള്ളിൽ 200ഓളം വിദ്യാർത്ഥികളെ സിവിൽ സർവീസിലേക്ക് എത്തിച്ച പരിശീലന കേന്ദ്രമാണ് ഐലേൺ ഐഎഎസ് അക്കാദമി. ഇത്തവണ അഖിലേന്ത്യ തലത്തിലെ രണ്ടാം റാങ്ക് ഉൾപ്പടെ 37 റാങ്കുകളാണ് ഐലേണിലെ വിദ്യാർത്ഥികൾ നേടിയത്. ഇതിൽ 22 റാങ്ക് ഹോൾഡേഴ്‌സ് പിസിഎം ബാച്ചിലെ വിദ്യാർത്ഥികളാണ്. കേരളത്തിലെ തന്നെ ഒരു പരിശീലന കേന്ദ്രത്തിന്റെ ഏറ്റവും മികച്ച പ്രകടനമാണിത്. എല്ലാ വിദ്യാർത്ഥികളും ആഗ്രഹിക്കുന്ന മികച്ച സിവിൽ സർവീസ് പരിശീലനം ലഭിക്കുന്ന കേന്ദ്രമാണ് ഐലേൺ ഐഎഎസ് അക്കാദമി. പഠനത്തിനായി സ്‌കോളർഷിപ്പും വിദ്യാർത്ഥികൾക്ക് ലഭിക്കും.
മുൻവർഷങ്ങളിലും വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ് ഐലേൺ ഐഎഎസ് അക്കാദമി ലഭ്യമാക്കിയിരുന്നു. ഇതോടൊപ്പം സൗജന്യ വർക്ക്‌ഷോപ്പുകളും ഐലേൺ വിദ്യാർത്ഥികൾക്കായി നടപ്പാക്കുന്നുണ്ട്. ഗ്രാമങ്ങളിൽ നിന്നെത്തുന്നവരേയും ട്രാൻസ്‌ജെൻഡേഴ്സിനെയും ആദിവാസി സമൂഹത്തെയും, ഏറ്റവും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സാധാരണക്കാരെയും സിവിൽ സർവ്വീസ് സ്വപ്നത്തിലേക്ക് കൈപിടിച്ചുയർത്താനുള്ള വിപുലമായ പ്രവർത്തനങ്ങളാണ് ഈ സ്‌കോളർഷിപ്പ് പ്രോഗ്രാം ഉൾപ്പടെയുള്ളവയിലൂടെ ഐലേൺ നടപ്പാക്കുന്നതെന്ന് ഐലേൺ ഐഎഎസ് അക്കാദമി ഡയറക്ടർ ടിജെ എബ്രഹാം പറഞ്ഞു.
ഐലേൺ ഐഎഎസ് സ്‌കോളർഷിപ്പ് ടെസ്റ്റ് 2023 രണ്ട് സെറ്റ് ആയാണ് നടത്തുക. ജൂൺ 11ന് ഐലേൺ ഐഎഎസിലെ പുതിയ വിദ്യാർത്ഥികൾക്കായി സെറ്റ് 1 ടെസ്റ്റ് നടക്കും.
സെറ്റ് 2- നിലവിൽ ഐലേൺ ഐഎഎസിൽ അഡ്മിഷനെടുത്ത വിദ്യാർത്ഥികൾക്കായുള്ള ടെസ്റ്റാണ്. ഈ ടെസ്റ്റ് ജൂലൈ 30നാണ് നടക്കുക. പിസിഎം 24 ഫെബ്രുവരി ആന്റ് മാർച്ച് ഓൺലൈൻ ബാച്ചിനും പിസിഎം 23 മാർച്ച് ആന്റ് മേയ് ബാച്ചിനുമായിരിക്കും ടെസ്റ്റ് നടക്കുക.
ഐലേൺ ഐഎഎസിൽ മുൻപ് ഏതെങ്കിലും പിസിഎം ബാച്ചുകൾ അറ്റന്റ് ചെയ്തിട്ടുള്ള വിദ്യാർത്ഥികൾക്ക് ഈ സ്‌കോളർഷിപ്പ് ടെസ്റ്റുകളിൽ പങ്കെടുക്കാൻ സാധിക്കില്ല.
സ്‌കോളർഷിപ്പിന്റെ വിശദ വിവരങ്ങൾ:
സെറ്റ് -1 ടെസ്റ്റിൽ ഒന്നാമതും രണ്ടാമതും എത്തുന്ന വിദ്യാർത്ഥികൾക്ക് 100 ശതമാനം ട്യൂഷൻ ഫീ ഒഴിവാക്കി പൂർണമായും സൗജന്യമായിട്ടായിരിക്കും ഐലേൺ ക്ലാസുകൾ ലഭിക്കുക. സമ്പൂർണ സ്‌കോളർഷിപ്പിന് ഇവർ അർഹരായിരിക്കും.
മൂന്നാം സ്ഥാനം മുതൽ 6ാം സ്ഥാനം വരെ ലഭിക്കുന്ന വിദ്യാർത്ഥികൾക്ക് 50 ശതമാനം ട്യൂഷൻ ഫീ സ്‌കോളർഷിപ്പായി ലഭിക്കും. ഏഴു മുതൽ 10 വരെയുള്ള സ്ഥാനങ്ങളിലെത്തുന്നവർക്ക് 25 ശതമാനം ട്യൂഷൻ ഫീ സ്‌കോളർഷിപ്പായി ലഭിക്കും.
സെറ്റ്-2 ടെസ്റ്റിൽ ഒന്നാമതെത്തുന്ന വിദ്യാർത്ഥിക്ക് 100 ശതമാനം ട്യൂഷൻ ഫീയും ഒഴിവാക്കി നൽകും. ഐലേണിന്റെ ക്ലാസുകളിൽ സൗജന്യമായി പങ്കെടുക്കാം. ഫുൾ സ്‌കോളർഷിപ്പ് അർഹത ലഭിക്കുന്നതാണ്.
രണ്ടാം സ്ഥാനത്തും മൂന്നാം സ്ഥാനത്തും എത്തുന്നവർക്ക് 50 ശതമാനം ട്യൂഷൻ ഫീ സ്‌കോളർഷിപ്പായി ലഭിക്കും. നാലാം സ്ഥാനത്തും അഞ്ചാം സ്ഥാനത്തുമെത്തുന്ന വിദ്യാർത്ഥികൾക്ക് 25 ശതമാനം ട്യൂഷൻ ഫീയായിരിക്കും സ്‌കോളർഷിപ്പായി ലഭിക്കുക.
ടെസ്റ്റിന്റെ വിശദവിവരങ്ങൾ:
*ഓൺലൈൻ ആയിട്ടായിരിക്കും ടെസ്റ്റ് നടക്കുക.
സമയം ദൈർഘ്യം: 1 മണിക്കൂർ.
*രണ്ട് സെക്ഷനുകളായാണ് പരീക്ഷ നടക്കുക. സെക്ഷൻ-1ൽ ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങളായിരിക്കും (30 ചോദ്യങ്ങൾ, 60 മാർക്ക്).
*സെക്ഷൻ-2ൽ സബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങളായിരിക്കും (3 ചോദ്യങ്ങൾ,60 മാർക്ക്). ഏത് സെക്ഷന് ആദ്യം ഉത്തരം നൽകണമെന്ന് വിദ്യാർത്ഥിക്ക് തീരുമാനിക്കാം. സബ്ജക്ടീവ്/ഡിസ്‌ക്രിപ്റ്റീവ് പാർട്ടിലെ ചോദ്യങ്ങളുടെ ഉത്തരം ടൈപ്പ് ചെയ്ത് നൽകേണ്ടി വരും.
*സിലബസ്: ഇന്ത്യൻ ഹിസ്റ്ററി, ജിയോഗ്രഫി, എക്കോണമി, പൊളിറ്റി ആന്റ് ഗവേർണൻസ്, ജനറൽ സയൻസ് (12ാം ക്ലാസ് എൻസിആർടി ലെവൽ).
*ഒന്നാമത്തെയും (ഒബ്ജക്ടീവ് ടൈപ്പ്) രണ്ടാമത്തെയും (സബ്ജക്ടീവ് ടൈപ്പ്) സെക്ഷനുകളിലെ വ്യക്തിഗതമായ പ്രകടനമാണ് സ്‌കോളർഷിപ്പിനായി പരിഗണിക്കുക. അതുകൊണ്ട് തന്നെ രണ്ട് സെക്ഷനും തുല്യമായ പ്രാധാന്യം നൽകാൻ ശ്രദ്ധിക്കുക.
ഐലേൺ ഐഎഎസ് അക്കാദമിയുടെ സ്‌കോളർഷിപ്പിനുള്ള അപേക്ഷാ ഫോം:
https://docs.google.com/forms/d/e/1FAIpQLSdX-eZHp6csOOA-gqfXq5LEMcxl62bWa8yoQCO38G9nN3doTw/viewform
വിവരങ്ങൾക്കുമായി ബന്ധപ്പെടാം:
ഐലേൺ ഐഎഎസ് അക്കാദമി
ഫസ്റ്റ് ഫ്‌ലോർ, മുല്ലശ്ശേരി ടവർ, വാന്റോസ് ജംക്ഷൻ, തിരുവനന്തപുരം ,കേരള
ഇമെയിൽ : ilearnoffc@gmail.com
ഫോൺ നമ്പർ : 8089166792
വെബ്സൈറ്റ് : https://www.ilearnias.com/