സ്‌കൂട്ടറില്‍ മദ്യവില്‍പ്പന, പൊതുസ്ഥലങ്ങളില്‍ വെച്ച് ആളുകളെ കുടിപ്പിച്ച് അലമ്പാക്കുന്ന ‘ജവാന്‍’ ഷജീറി’നെ വലയിലാക്കി എക്‌സൈസ്

ആലപ്പുഴ: ബിവറേജ് ഔട്ട് ലെറ്റുകളില്‍ നിന്നും മദ്യം വാങ്ങി ചില്ലറ വില്പന നടത്തി കാശുണ്ടാക്കുന്നയാള്‍ എക്‌സൈസ് പിടിയില്‍. ആലപ്പുഴയിലാണ് സംഭവം.വള്ളികുന്നം സ്വദേശി 50 വയസ്സുള്ള ഷജീര്‍ ആണ് പിടിയിലായത്.

മാവേലിക്കര താമരക്കുളം ഭാഗത്തു വച്ചുള്ള ബിവറേജ് ഔട്ട്‌ലെറ്റുകളില്‍ നിന്നാണ് ഇയാള്‍ മദ്യം വാങ്ങുന്നത്. 15 ലിറ്റര്‍ ജവാന്‍ മദ്യവുമായി നൂറനാട് എക്‌സൈസിന്റെ പിടിയിലാവുകയായിരുന്നു ഷജീര്‍.

also read: ‘കുട്ടികളെ ആത്മാക്കൾ വേട്ടയാടും’;ഒഡീഷ ട്രെയിൻ അപകടത്തിൽ മരിച്ചവരുടെ മൃതദേഹം സൂക്ഷിച്ച സ്‌കൂൾ പൊളിക്കാൻ ഒരുങ്ങുന്നു

മദ്യം കടത്തിക്കൊണ്ടു വന്ന ഹോണ്ട ഡിയോ സ്‌കൂട്ടറും എക്‌സൈസ് കസ്റ്റഡിയിലെടുത്തു. സ്ഥിരമായി ജവാന്‍ മദ്യം വില്പന നടത്തുന്നതിനാല്‍ ‘ജവാന്‍’ ഷജീര്‍ എന്നായിരുന്നു ഇയാള്‍ അറിയപ്പെട്ടിരുന്നത്.

also read: പാലക്കാട് എഐ ക്യാമറ സ്ഥാപിച്ച പോസ്റ്റ് ഇടിച്ച് തകര്‍ത്തു: കാറിനായി അന്വേഷണം

കുപ്പിക്ക് 840 രൂപ നിരക്കിലാണ് മദ്യം മറിച്ചു വിറ്റിരുന്നത്. സ്‌കൂട്ടറില്‍ കൊണ്ട് നടന്നായിരുന്നു ഇയാളുടെ മദ്യ വില്പന. ഇതു കാരണം പൊതുസ്ഥലങ്ങളില്‍ ആള്‍ക്കാര്‍ മദ്യപിച്ചു സ്ത്രീകളെയും കുട്ടികളെയും ശല്യം ചെയ്യുന്നതുമായി ബന്ധപ്പെട്ടു ധാരാളം പരാതികള്‍ എക്‌സൈസിന് ലഭിച്ചിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Exit mobile version