തിരുവനന്തപുരം: ജീവിതത്തില്‍ ഭാഗ്യ പരീക്ഷണത്തിന് താത്പര്യമില്ലാത്തവരില്ല. അത്തരം ഭാഗ്യ പരീക്ഷണമാണ് ലോട്ടറിയും. നിരവധി പേരാണ് ലോട്ടറി കാരണം രക്ഷപ്പെട്ടി
ട്ടുള്ളതും അതുപോലെ ചിലര്‍ക്കൊക്കെ പണിയും കിട്ടിയിട്ടുണ്ട്. നടനും എഴുത്തുകാരനും സംവിധായകനുമായ എം ബി പത്മകുമാര്‍ ലോട്ടറിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്.
കൈ നനയാതെ മീന്‍ പിടിക്കാന്‍ ആളുകള്‍ ലോട്ടറി എടുക്കുന്നുവെന്ന് പത്മകുമാര്‍ പറയുന്നു. ലോട്ടറി ഒരു വലിയ ദുരന്തത്തിലേക്കാണ് നമ്മളെ കൊണ്ടുപോകുന്നത്. പെട്ടെന്ന് പൈസ ഉണ്ടാക്കാനുള്ള ഏത് വഴിയും നമ്മുടെ കഴുത്തിലെ കുരുക്ക് മുറുക്കി കൊണ്ടിരിക്കയാണ് എന്നാണ് പത്മകുമാര്‍ പറയുന്നത്.
ഡേറ്റ് കഴിഞ്ഞാല്‍ ലോട്ടറി വേസ്റ്റ് ആണ്. വെറും പേപ്പര്‍ മാത്രം. ദിവസവും 5000 രൂപയ്ക്ക് ലോട്ടറി എടുക്കുന്ന ഒരു ചേട്ടനുണ്ട്. കടം വാങ്ങി വരെ അദ്ദേഹം ലോട്ടറി എടുത്തിട്ടുണ്ട്. പ്രതീക്ഷയോടെയാണ് ടിക്കറ്റ് എടുക്കുന്നത്. പക്ഷേ ഇന്നദ്ദേഹത്തിന് ഒരുപാട് കടങ്ങളുണ്ട്. ലോട്ടറി അടിച്ചാല്‍ തന്നെ അദ്ദേഹത്തിന് ഈ കടങ്ങള്‍ വീട്ടാന്‍ പറ്റുമോ എന്ന കാര്യത്തില്‍ സംശയമാണ്. അദ്ദേഹത്തെ കുറ്റം പറയാന്‍ പറ്റില്ല. നന്നായി ജീവിക്കുക എന്നത് എല്ലാ മനുഷ്യരുടെയും ആഗ്രഹമാണ്.
കൈ നനയാതെ മീന്‍ പിടിക്കാന്‍ വേണ്ടിയാണ് പലരും ലോട്ടറി എടുക്കുന്നത്. ആരെയും കുറ്റം പറയാന്‍ കഴിയില്ല. ലോട്ടറി കെട്ട് വേസ്റ്റ് ആകുന്നതിന് മുന്‍പ് എത്രയോ പേര് അതുകൊണ്ട് ജീവിച്ച് കാണും. സര്‍ക്കാരിന്റെ ഖജനാവിലേക്ക് എന്തുമാത്രം പൈസ പോകുന്നുണ്ടാകും. എത്രയോ ചില്ലറ വില്‍പ്പനക്കാരുടെ ജീവിതം മുന്നോട്ട് പോകുന്നുണ്ട്. ലോട്ടറി തെറ്റാണെന്ന് ഒരിക്കലും നമുക്ക് പറയാന്‍ സാധിക്കില്ല. പക്ഷെ ലോട്ടറി എടുക്കുന്ന ഒരുവിഭാഗം സാധാരണക്കാരെ ഇത് വല്ലാതെ ബാധിക്കും.
എങ്ങനെയൊക്കെ പൈസ ഉണ്ടാക്കിയാലും ഒരുകാര്യം സത്യമാണ്, ഒരു ദിവസം അധ്വാനിച്ച് മനസമാധാനത്തോടെ കിടന്നുറങ്ങാന്‍ പറ്റുകയും പിറ്റേന്ന് മനസമാധാനത്തോടെ ഉണരാന്‍ പറ്റുന്നുമുണ്ടെങ്കില് അതാണ് യഥാര്‍ത്ഥ ജീവിതം. അതാണ് സന്തോഷകരമായ ജീവിതം. ഭാഗ്യപരീക്ഷണത്തിലൂടെ എന്നെങ്കിലും പണക്കാരനാകുമെന്ന് സ്വപ്നം കാണുന്നവരുടെ ജീവിതം വലിയ പ്രശ്നമാണ്. ലോട്ടറി എടുക്കുമ്പോള്‍ ആകെ ടെന്‍ഷന്‍ ആണ്. ലക്ഷങ്ങളും കോടികളൂം പ്രതീക്ഷിച്ച് നടക്കുന്ന മനുഷ്യരാണ്.
ഈ ഭൂമിയില്‍ നമ്മുടേത് ചെറിയൊരു ജീവിതം ആണ്. കഷ്ടപ്പാട് കൊണ്ട് ഉണ്ടാക്കുന്ന 10 രൂപയാണെങ്കിലും അതില്‍ സന്തോഷമുണ്ട്. വിലയുണ്ട്. ആ സന്തോഷത്തിലാണ് നമ്മള് ജീവിക്കേണ്ടത്. അപ്പോള്‍ ജീവിതത്തില്‍ ഒരു സമാധാനം ഒക്കെ വരും. ഞാന്‍ കഷ്ടപ്പെട്ട് ജീവിക്കാന്‍ ഒരുക്കമാണ്. ഏത് ചൂതാട്ടം ആണെങ്കിലും അത് ജീവിതം ദുസ്സഹമാക്കും.
ലോട്ടറി ഒരു വലിയ ദുരന്തത്തിലേക്കാണ് നമ്മളെ കൊണ്ടുപോകുന്നത്. പെട്ടെന്ന് പൈസ ഉണ്ടാക്കാനുള്ള ഏത് വഴിയും നമ്മുടെ കഴുത്തിലെ കുരുക്ക് മുറുക്കി കൊണ്ടിരിക്കയാണ്. ജീവിതം വളരെ ദുസ്സഹമാക്കി കൊണ്ടിരിക്കയാണ്. ലോട്ടറി എടുക്കുന്നത് ശരിയോ തെറ്റോ എന്നത് നമ്മള് സ്വയം മനസിലാക്കണം. ഒരു ദിവസം 5000 രൂപയ്ക്ക് ഒക്കെ ലോട്ടറി എടുക്കുമ്പോള്‍ ആ തുക സേവ് ചെയ്താല്‍ എന്ത് മാത്രം കാര്യങ്ങള്‍ നടക്കും.
Discussion about this post