ആമ്പിളയാനാ വണ്ടിയെ തൊട്‌റാ… പോലീസുകാരന്റെ ഒറ്റയാള്‍ പോരാട്ടത്തിന് മുന്നില്‍ മുട്ടുമടക്കി അക്രമികള്‍; ജീവന്‍ പണയംവെച്ച് തന്റെ ഉത്തരവാദിത്വം നിറവേറ്റിയ ഉദ്യോഗസ്ഥന് ബിഗ്‌സല്യൂട്ട്; സമ്മാനം നല്‍കി കെഎസ്ആര്‍ടിസി

തിരുവനന്തപുരം: ആമ്പിളയാനാ വണ്ടിയെ തൊട്‌റാ… കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞുനിന്നത് ഒരു പോലീസ് ഉദ്യോഗസ്ഥനാണ്. ശബരിമലയില്‍ യുവതികള്‍ കയറിയതിന് സംസ്ഥാനമാകെ അക്രമം നടക്കുമ്പോഴാണ് ഇദ്ദേഹം താരമാകുന്നത്. അക്രമങ്ങള്‍ക്കിടയില്‍ കളിയിക്കാവിള അതിര്‍ത്തിയിലും സംഘപരിവാറുകാര്‍ കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ ആക്രോശിച്ചുകൊണ്ട് പാഞ്ഞടുത്തു. എന്നാല്‍ സ്ഥലത്തുണ്ടായിരുന്ന എസ്‌ഐ മോഹനഅയ്യര്‍ ഹര്‍ത്താലുകാരെ ഒറ്റയ്ക്ക് നേരിടുകയായിരുന്നു. അദ്ദേഹത്തിന്റെ ഒറ്റയാള്‍ പോരാട്ടത്തിന് മുന്നില്‍ ആര്‍എസ്എസുകാര്‍ അക്ഷരാര്‍ത്ഥത്തില്‍ പ്ടിച്ച് പോയി.

എന്നാല്‍ ഉദ്യാഗസ്ഥനെ കണ്ട് അക്രമികള്‍ വാഹനം കടത്തിവിടുന്നതും തുടര്‍ന്ന് സ്ഥലം കാലിയാക്കുന്നതും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. തുടര്‍ന്ന് ഉദ്യോഗസ്ഥനെ തേടി അഭിനന്ദനപ്രവാഹമെത്തി. എന്തും ചെയ്യാന്‍ തയ്യാറായി നില്‍ക്കുന്ന അക്രമികള്‍ക്ക് മുന്നില്‍ നെഞ്ചും വിരിച്ച് നിന്ന പോലീസുകാരന് നിറകൈയ്യടയാണ് വന്നത്.

തുടര്‍ന്ന് കെഎസ്ആര്‍ടിസിയും എസ്‌ഐ യെ ഔദ്യോഗികമായി അംഭിനന്ദിച്ച് രംഗത്തെത്തിയത്. കെഎസ്ആര്‍ടിസി എംഡി ടോമിന്‍ ജെ തച്ചങ്കരി മോഹനഅയ്യരെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചു. പിന്നാലെ പ്രശസ്തി പത്രവും 10,00 രൂപയും സമ്മാനമായി പ്രഖ്യാപിക്കുകയും ചെയ്തു. കെഎസ്ആര്‍ടിസി എംഡി ടോമിന്‍ ജെ തച്ചങ്കരിയാണ് ഇക്കാര്യം അറിയിച്ചത്.

Exit mobile version