ആലപ്പുഴ: അച്ഛന്റെ കൊലക്കത്തിയ്ക്കിരയായ കുഞ്ഞ് നക്ഷത്ര നോവായിരിക്കുകയാണ്. രണ്ട് ദിവസം മുന്‍പാണ് ആറുവയസുകാരിയെ നക്ഷത്രയെ അച്ഛന് വെട്ടിക്കൊലപ്പെടുത്തിയത്. രാത്രി ഏഴരയോടെയായിരുന്നു സംഭവം.
നക്ഷത്രക്ക് വേണ്ടി വരച്ച ചിത്രങ്ങള്‍ സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ചിരിക്കുകയാണ് ചിത്രകാരന് രാജേഷ്. നക്ഷത്രയുടെ വീട്ടില്‍ തൂണുകളില്‍ റെയിന്‍ബോയും യൂണികോണ്‍ കുതിരയും കൂടി തന്നോട് നിര്‍ബന്ധം പിടിച്ച് വരയ്ക്കാന്‍ ആവശ്യപ്പെട്ടതാണെന്ന് രാജേഷ് കുറിച്ചു.
‘മാമാ, റെയിന്‍ബോയും, യൂണികോണ്‍ കുതിരേം കൂടി വരയ്ക്കണം”…..
ഇന്നലെ മാവേലിക്കരയില്‍ കൊല്ലപ്പെട്ട, ”നക്ഷത്രമോള്‍”,
കഴിഞ്ഞ മാസം അവളുടെ വീട്ടില്‍ ഞാന്‍ വരയ്ക്കാന്‍ ചെന്നപ്പോള്‍ എന്നോട് നിര്‍ബന്ധം പിടിച്ച് വരപ്പിച്ചതാണിത്. ??
”പ്രീയപ്പെട്ട കുഞ്ഞേ….
ഇനി നിനക്ക്, ചിറകുള്ള കുതിരയായി, മഴവില്ലിനുള്ളില്‍ക്കൂടി പറന്നു, പറന്നു നടക്കാമല്ലോ….”????????
സംഭവം നടക്കുമ്പോള്‍ അടുത്തുള്ള ബന്ധുവീട്ടിലായിരുന്ന മഹേഷിന്റെ അമ്മ സുനന്ദ ബഹളം കേട്ട് ഓടിയെത്തിയപ്പോഴാണ് നക്ഷത്ര വെട്ടേറ്റുകിടക്കുന്നത് കണ്ടത്. പുറത്തേക്കോടിയ സുനന്ദയെയും മഹേഷ് ആക്രമിച്ചു. ആക്രമണത്തില്‍ സുനന്ദയുടെ കൈക്ക് വെട്ടേറ്റു. മഴു ഉപയോഗിച്ചാണ് മഹേഷ് കുട്ടിയെ വെട്ടിയത്.
Discussion about this post