ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ പിന്‍ചക്രം ഊരിത്തെറിച്ചു, ബസ്സിലുണ്ടായിരുന്നത് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നാല്‍പതിലധികം യാത്രക്കാര്‍, നടുക്കം

പാലക്കാട്: യാത്രക്കാരുമായി പോകവെ കെഎസ്ആര്‍ടിസി ബസിന്റെ പിന്‍ചക്രം ഊരിത്തെറിച്ച് അപകടം. അട്ടപ്പാടിക്ക് സമീപത്തുവെച്ചാണ് ഓടുന്ന ബസിന്റെ ടയര്‍ ഊരിത്തെറിച്ചത്.

അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. അപകട സമയത്ത് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നാല്‍പതിലധികം യാത്രക്കാര്‍ ബസിലുണ്ടായിരുന്നു. ഓടിക്കൊണ്ടിക്കവെ ബസിന്റെ പിന്‍ചക്രം ഊരിത്തെറിക്കുകയായിരുന്നു.

also read:16,000 വിജയകരമായ ഹൃദയശസ്ത്രക്രിയകള്‍: നിരവധി പേര്‍ക്ക് ജീവിതം നല്‍കിയ യുവ ഡോക്ടര്‍ക്ക് ഹൃദയാഘാതം

ബസ് സമീപത്തെ കോണ്‍ക്രീറ്റ് ഭിത്തിയില്‍ ഇടിച്ചുനിന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. മണ്ണാര്‍ക്കാടുനിന്ന് ആനക്കട്ടിയിലേക്ക് പോകുന്ന ബസാണ് അപകടത്തില്‍പെട്ടത്.

also read: ദമ്പതികള്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍, മൃതദേഹം കണ്ടത് ലോണ്‍ ഗഡു പിരിക്കാനെത്തിയ യുവാവ്, സാമ്പത്തിക ബാധ്യതയുള്ളതായി അയല്‍വാസികള്‍

ടയര്‍ ഊരിത്തെറിക്കാനിടയായ കാരണം വ്യക്തമല്ലെന്നും ഇതേക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.സംഭവം യാത്രക്കാരെ ഒന്നടങ്കം നടുക്കി.

Exit mobile version