പാലക്കാട്: യാത്രക്കാരുമായി പോകവെ കെഎസ്ആര്‍ടിസി ബസിന്റെ പിന്‍ചക്രം ഊരിത്തെറിച്ച് അപകടം. അട്ടപ്പാടിക്ക് സമീപത്തുവെച്ചാണ് ഓടുന്ന ബസിന്റെ ടയര്‍ ഊരിത്തെറിച്ചത്.
അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. അപകട സമയത്ത് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നാല്‍പതിലധികം യാത്രക്കാര്‍ ബസിലുണ്ടായിരുന്നു. ഓടിക്കൊണ്ടിക്കവെ ബസിന്റെ പിന്‍ചക്രം ഊരിത്തെറിക്കുകയായിരുന്നു.
also read:16,000 വിജയകരമായ ഹൃദയശസ്ത്രക്രിയകള്‍: നിരവധി പേര്‍ക്ക് ജീവിതം നല്‍കിയ യുവ ഡോക്ടര്‍ക്ക് ഹൃദയാഘാതം
ബസ് സമീപത്തെ കോണ്‍ക്രീറ്റ് ഭിത്തിയില്‍ ഇടിച്ചുനിന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. മണ്ണാര്‍ക്കാടുനിന്ന് ആനക്കട്ടിയിലേക്ക് പോകുന്ന ബസാണ് അപകടത്തില്‍പെട്ടത്.
ടയര്‍ ഊരിത്തെറിക്കാനിടയായ കാരണം വ്യക്തമല്ലെന്നും ഇതേക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.സംഭവം യാത്രക്കാരെ ഒന്നടങ്കം നടുക്കി.
Discussion about this post