ശ്രീമഹേഷിന്റെ സ്വഭാവ വൈകൃതം കാരണം ഭാര്യ ജീവനൊടുക്കി, പോലീസുകാരിയുമായുള്ള രണ്ടാം വിവാഹവും മുടങ്ങി, ശല്യമായതോടെ കേസായി;എല്ലാ പകയും തീർത്തത് നക്ഷത്രയുടെ ജീവനെടുത്ത്

ആലപ്പുഴ: മാവേലിക്കര പുന്നമ്മൂട്ടിൽ പിതാവ് മകളെ മഴുകൊണ്ട് വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടൽ മാറാതെ നാട്. ആറ് വയസ്സുകാരി നക്ഷത്രയെയാണ് പിതാവ് ശ്രീമഹേഷ് (38) കൊലപ്പെടുത്തിയത്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.

ഇയാൾക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടെന്നാണ് പറയുന്നത്. സംഭവസമയത്ത് ഇയാൾ മദ്യലഹരിയിലായിരുന്നെന്നും ആരോപണമുണ്ട്. നക്ഷത്രയെ ആക്രമിച്ച ശ്രീമഹേഷ് വയോധികയായ അമ്മയേയും വെട്ടിയിരുന്നു. വീട്ടിൽ നിന്നും ബഹളം കേട്ട് തൊട്ടടുത്ത് മഹേഷിന്റെ സഹോദരിയുടെ വീട്ടിൽ താമസിക്കുന്ന അമ്മ സുനന്ദ ഓടിച്ചെല്ലുമ്പോഴാണ് വെട്ടേറ്റ് സോഫയിൽ കിടക്കുന്ന നക്ഷത്രയെ കണ്ടത്. തുടർന്ന് പുറത്തേക്കോടിയ സുനന്ദയെയും പിന്തുടർന്നെത്തി ശ്രീമഹേഷ് ആക്രമിക്കുകയായിരുന്നു.

also read- കാറിടിച്ച് ചോരയിൽ കുളിച്ചുകിടന്ന യുവാവ് മരിച്ചെന്ന് കരുതി ആശുപത്രിയിലെത്തിച്ചില്ല; ആലപ്പുഴയിൽ ചികിത്സ കിട്ടാതെ റോഡിൽ ചോരവാർന്ന് യുവാവിന് ദാരുണമരണം

ശ്രീമഹേഷ് ഇടയ്ക്കിടെ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച് അമ്മ സുനന്ദയെ ആക്രമിക്കുമായിരുന്നു. ഇതോടെയാണ് ഇവർ മകളുടെ വീട്ടിലേക്ക് താമസം മാറിയത്. ാൻ ശ്രമിക്കുന്നതിനാൽ അവർ മകളുടെ വീട്ടിലേക്ക് താമസം മാറ്റുകയായിരുന്നു. ശ്രീമഹേഷ് മുൻഭാര്യ വിദ്യയുടെ മാതാപിതാക്കളുമായി അടുപ്പം പുലർത്തിയിരുന്നില്ല. നക്ഷത്ര എന്നാൽ ഇവർക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു. അപ്പൂപ്പനേയും അമ്മൂമ്മയേയും കാണാൻ പോകണമെന്നുപറഞ്ഞ് നക്ഷത്ര വാശിപിടിക്കുമായിരുന്നു. കഴിഞ്ഞ ദിവസവും നക്ഷത്ര അച്ഛനോട് ഇക്കാര്യം ആവശ്യപ്പെട്ടെന്നാണ് സൂചനകൾ. ഇതേത്തുടർന്നു പെട്ടെന്നുണ്ടായ പ്രകോപനമാണ് കുഞ്ഞിനെ കൊലപ്പെടുത്തുന്നതിലേക്ക് നയിച്ചതെന്നാണ് സൂചന.
alappuzha

ശ്രീമഹേഷ് മുൻപ് വിദേശത്തായിരുന്നു ഇതിനിടെ അച്ഛൻ ശ്രീമഹേഷിന്റെ പിതാവ് ശ്രീമുകുന്ദൻ തീവണ്ടിതട്ടി മരിച്ചിരുന്നു അതിനുശേഷമാണു ശ്രീമഹേഷ് നാട്ടിലെത്തിയത്. വിദ്യയുടെ മരണത്തോടെ ശ്രീമഹേഷിന്റെ വിവാഹം ഒരു പോലീസ് ഉദ്യോഗസ്ഥയുമായി ഉറപ്പിച്ചിരുന്നു.

ഇയാളുടെ സ്വഭാവ വൈകൃതങ്ങളും ഭാര്യ വിദ്യ ആത്മഹത്യ ചെയ്തതും നാട്ടിൽ വലിയ ചർച്ചയായിരുന്നു. ഇക്കാര്യം വ്യക്തമായതോടെ പോലീസുകാരിയായ യുവതിയും അവരുടെ വീട്ടുകാരും ഈ വിവാഹത്തിൽ നിന്നും പിന്മാറി.

എന്നാൽ അതിനുശേഷവും ശ്രീമഹേഷ് യുവതിയുടെ പിന്നാലെ നടന്നിരുന്നു. ഒടുവിൽ ശല്യം തുടർന്നതോടെ ശ്രീമഹേഷിനെതിരേ പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു.

Exit mobile version