ചെന്നൈ: മുണ്ടന്‍തുറൈ കടുവാ സങ്കേതത്തില്‍ തുറന്നുവിട്ട അരിക്കൊമ്പന് ആരോഗ്യവാനെന്ന് തമിഴ്നാട് വനംവകുപ്പ്. അരിക്കൊമ്പന് തീറ്റയെടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടു. അരിക്കൊമ്പന്റെ നീക്കങ്ങള്‍ നിരീക്ഷിക്കുകയാണെന്ന് തമിഴ്നാട് വനം വകുപ്പ് അറിയിച്ചു.
തമിഴ്നാട് വനം പരിസ്ഥിതി വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി സുപ്രിയ സാഹുവാണ് ട്വിറ്ററിലൂടെ വിഡിയോ പങ്കുവച്ചത്. മണിമുത്താര്‍ ഡാം സൈറ്റിനോട് ചേര്‍ന്നുള്ള പ്രദേശത്താണ് നിലവില്‍ അരിക്കൊമ്പനുള്ളത്. ആനയെ നിരീക്ഷിക്കുന്ന വനം വകുപ്പ് ഉദ്യോഗസ്ഥരാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.
തുമ്പിക്കൈയ്ക്ക് അടക്കം പരുക്കേറ്റതിനാല്‍, ചികിത്സ നല്കിയ ശേഷമാണ് തുറന്നുവിട്ടത്. ആനയുടെ മുറിവുകള്‍ക്ക് മതിയായ ചികിത്സ നല്‍കിയിട്ടുണ്ടെന്നും വനംവകുപ്പ് അറിയിച്ചു. ഉള്‍ക്കാട്ടിലേക്ക് വിട്ടെങ്കിലും റേഡിയോ കോളര്‍ വഴി ആനയെ നിരീക്ഷിക്കുന്നുണ്ട്.
Discussion about this post