മൂവാറ്റുപുഴ: പത്താം വിദ്യാര്‍ത്ഥിനിയെ യൂണിഫോമില്‍ താലികെട്ടി സിന്ദൂരം ചാര്‍ത്തുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലും മറ്റും വ്യാപകമാവുന്നത്. ഒരു പറ്റം യുവാക്കളാണ് വിദ്യാര്‍ത്ഥിനിയെ കൂട്ടുകാരനെ കൊണ്ട് താലി കെട്ടിച്ച് ഒടുവില്‍ വീഡിയോ പങ്ക് വെച്ചത്. പ്രണയം നടിച്ച് വിവാഹവാഗ്ദാനം നല്‍കിയാണ് വിദ്യാര്‍ത്ഥിനിയുടെ കഴുത്തില്‍ താലി കെട്ടിയത്. വീഡിയോ പ്രചരിച്ചതോടെ വന്‍ പ്രതിഷേധമാണ് ഉയരുന്നത്.
കൂട്ടുകാരുടെ സാന്നിധ്യത്തിലായിരുന്നു മിന്നുകെട്ട്. സംഭവം വൈറലായതോടെ വീട്ടുകാരുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെയാണ് നടപടി കൈകൊള്ളുക. മൂവാറ്റുപുഴ വിദ്യാഭ്യാസ ഉപജില്ലയിലുള്ള സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ് ദൃശ്യങ്ങളിലുള്ളത്. ഒരു മാസം മുന്‍പാണ് പ്രതീകാത്മക വിവാഹം നടന്നത്. സ്‌കൂള്‍ യൂണിഫോമിലായിരുന്നതാണ് ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചത്.
കൂടെയുണ്ടായിരുന്ന വിദ്യാര്‍ത്ഥിനികളില്‍ നിന്നു വിവരം അറിഞ്ഞ സ്‌കൂള്‍ അധികൃതര്‍ വിദ്യാര്‍ത്ഥിനിയുടെ രക്ഷിതാക്കളെ അറിയിച്ചു. ആദ്യം വിശ്വസിക്കാതിരുന്ന രക്ഷിതാക്കള്‍ മൊബൈല്‍ ഫോണിലെ ദൃശ്യങ്ങള്‍ കണ്ടതോടെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷണം ആരംഭിച്ചു. ടെലിഫിലിമിനായാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്ന് ബന്ധപ്പെട്ട ചിലര്‍ പറയുന്നു.
Discussion about this post