കൊല്ലം: കഴിഞ്ഞ മാസമാണ് പത്തനംതിട്ട സ്വദേശിയായ മാത്യുവിന്റെ ജീവിത മാര്‍ഗമായിരുന്ന നാലു പശുക്കള്‍ മിന്നലേറ്റ് ചത്തത്. ഒറ്റ രാത്രിയിലെ മഴയും മിന്നലും ഇല്ലാതാക്കിയത് മാത്യുവിന്റെ ജീവിതവും പ്രതീക്ഷകളും കൂടിയാണ്. ജീവനെപ്പോലെ നോക്കി പരിപാലിച്ചിരുന്ന നാലുപശുക്കളാണ് മിന്നലേറ്റ് ചത്തത്.
സങ്കടക്കടലിലായ കുടുംബത്തിന് സഹായവുമായി എത്തിയിരിക്കുകയാണ് മുംബൈ മലയാളികള്‍. മുംബൈയില്‍ നിന്ന് നാട്ടിലെത്തിയ പെരുമ്പാവൂര്‍ സ്വദേശി പൗലോസ്, നെന്മാറ സ്വദേശി ബിജു കുര്യാക്കോസ് എന്നിവര്‍ ചേര്‍ന്ന് ഇന്നലെ മാത്യുവിന് പശുവിനെ വാങ്ങി നല്കി.
മുംബൈ മലാഡ് സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയിലെ അംഗങ്ങളും ഗോരേഗാവ് കൈരളി മിത്രമണ്ഡലിലെ അംഗങ്ങളുമാണ് മാത്യുവിന് കൈത്താങ്ങായി മാറിയത്.
കഴിഞ്ഞ മാസം 17ാണ് ദാരുണ സംഭവം. തൊഴുത്തില്‍ കെട്ടിയിരുന്ന 2 കറവ പശുക്കളും ഗര്‍ഭാവസ്ഥയിലുള്ള 2 പശുക്കളുമാണ് ചത്തത്. കഴിഞ്ഞ 9 വര്‍ഷമായി മാത്യുവും കുടുംബവും പശുക്കളെ പരിപാലിച്ചാണ് ജീവിതം കഴിയുന്നത്.
Discussion about this post