അല്‍ അസര്‍ എന്‍ജിനിയറിങ് കോളേജ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ മരിച്ച നിലയില്‍

ഇടുക്കി: തൊടുപുഴ അല്‍ അസര്‍ എന്‍ജിനിയറിങ് കോളേജ് വിദ്യാര്‍ത്ഥിയെ ഹോസ്റ്റലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മെക്കാനിക്കല്‍ എന്‍ജിനിയറിങ് വിദ്യാര്‍ത്ഥി എആര്‍ അരുണ്‍ രാജ് ആണ് മരിച്ചത്.

കോളേജിനടുത്തുള്ള സ്വകാര്യ ഹോസ്റ്റലിലാണ് അരുണ്‍ രാജിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം.

കഴിഞ്ഞയാഴ്ചയാണ് കോട്ടയം കാഞ്ഞിരപ്പിള്ളി അമല്‍ ജ്യോതി എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥിനി ശ്രദ്ധ സതീഷ്(20) കോളേജ് ഹോസ്റ്റലില്‍ ആത്മഹത്യ ചെയ്തത്

കോളേജിലെ ലാബില്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ അധ്യാപകര്‍ പിടിച്ചെടുത്തിരുന്നു.അന്ന് രാത്രി ഒമ്പതോടെ കോളജ് ഹോസ്റ്റലിലെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയ ശ്രദ്ധയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ശ്രദ്ധയുടെ മരണത്തില്‍ കാത്തിരപ്പള്ളി അമല്‍ ജ്യോതി കോളേജില്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധം ആരംഭിച്ചിരിക്കുകയാണ്. പ്രതിഷേധത്തെ തുടര്‍ന്ന് കോളേജ് അടച്ചിരിക്കുകയാണ്.

Exit mobile version