33 മണിക്കൂർ മുമ്പാണ് അരിക്കൊമ്പൻ വെള്ളം കുടിച്ചത്; ആനപ്രേമികൾ പരമദ്രോഹികൾ;ആന ചരിഞ്ഞാൽ പൂർണ്ണ ഉത്തരവാദിത്തം ആനപ്രേമികൾക്ക്: കെബി ഗണേഷ് കുമാർ

തിരുവനന്തപുരം: പരിക്കേറ്റ അരികൊമ്പനെ തമിഴ്‌നാട് പിടികൂടി കാട്ടിലയച്ച സംഭവത്തിൽ ആനപ്രേമികൾക്ക് എതിരെ കെബി ഗണേശ് കുമാർ എംഎൽഎ. ആകാശത്തും ഭൂമിയിലുമല്ലാത്ത ത്രിശങ്കു സ്വർഗത്തിൽ അരിക്കൊമ്പനെ എത്തിച്ചതിന് പിന്നിൽ ആനപ്രേമികളാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

കാട്ടാനയുടെ തുമ്പിക്കൈയിലെ മുറിവ് ഗുരുതരമാണ്. അത് കടുവയുമായി ഏറ്റുമുട്ടിയപ്പോൾ ഉണ്ടായതായിരിക്കാം. കടുവയെ പേടിച്ചാണ് അരിക്കൊമ്പൻ കാടിറങ്ങി കമ്പം, തേനി മേഖലയിലെത്തിയത്. അതുകൊണ്ടാണ് തിരിച്ചുകയറാൻ ഭയപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

ആന പ്രേമികളെ ആദ്യം അടിച്ചോടിക്കണം. അവർ ചെയ്യുന്നത് മഹാ അന്യായമാണ്. അരിക്കൊമ്പൻ ചരിഞ്ഞാൽ അതിന്റെ പൂർണ്ണ ഉത്തരവാദിത്തം ആനപ്രേമികൾക്കായിരിക്കുമെന്നും ഗണേഷ്‌കുമാർ പറഞ്ഞു.

അരികൊമ്പൻ 33 മണിക്കൂർ മുമ്പ് എപ്പോഴോ ആണ് വെള്ളം കുടിച്ചത്. ആനക്കും ദൈവം തമ്പുരാനും മാത്രമേ എപ്പോഴാണ് വെള്ളം കുടിച്ചത് എന്നറിയുകയുള്ളൂ. പുറത്ത് വെള്ളം കോരി ഒഴിച്ചിട്ട് കാര്യമില്ല. ഡീ ഹൈഡ്രേഷൻ വന്നാൽ ആന ചരിഞ്ഞുപോവും. കോടതി ഉത്തരവ് കാത്തുനിന്നാൽ ആന ചരിഞ്ഞുപോവും. കേരളത്തിൽ വെച്ച് അടിച്ചതിനേക്കാൾ കൂടിയ ഡോസ് അടിച്ചിട്ടുണ്ട്. അല്ലെങ്കിൽ ഈ പെരുംവെയിലത്ത് നിന്ന് ആന ഉറങ്ങില്ലെന്നും ഗണേഷ്‌കുമാർ ചൂണ്ടിക്കാട്ടി.

ALSO READ- വിനോദയാത്രക്കിടെ ഒഴുക്കില്‍പ്പെട്ടു, ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിക്ക് മസ്തിഷ്‌ക മരണം, അവയവങ്ങള്‍ ദാനം ചെയ്യും

നിലവിലെ പോക്ക് പോയാൽ മിക്കവാറും അരിക്കൊമ്പൻ അധികസമയം ഉണ്ടാവുമെന്ന് തോന്നുന്നില്ല. കോടതി വിധി വരുമ്പോഴേക്കും കാര്യം കഴിയുമെന്നും ഗണേഷ്‌കുമാർ പറഞ്ഞു. എലിഫന്റ് ആംബുലൻസിന്റെ പിന്നിൽ നിൽക്കാൻ കഴിയാത്തതിനാലാണ് അത് ഇരുന്ന് പോകുന്നത്. ഇരുന്നുപോയാൽ കിടന്നുപോകും. കിടന്നുപോയാൽ എഴുന്നേൽക്കാൻ കഴിയില്ല, ചരിഞ്ഞുപോവും. ആന വണ്ടിയിൽ നിന്ന് പെരുംവെയിൽ 250 കിലോമീറ്ററാണ് യാത്ര ചെയ്തതെന്നും കേസുകൊടുത്ത ദ്രോഹികളാണ് ഇതിനുപുറകിലുള്ള ആളുകൾ എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഇപ്പോൾ ആകാശത്തും ഭൂമിയിലുമല്ലാതെ ത്രിശങ്കു സ്വർഗത്തിൽ മിണ്ടാപ്രാണിയെ നിർത്തിയിരിക്കുകയാണ്. തളർന്നിരിക്കുന്ന ആന വെള്ളം കുടിക്കില്ല. തുമ്പിക്കൈയെല്ലാം തളർന്നിരിക്കുകയാണ്. കുപ്പിപ്പാലുപോലെ ആനയ്ക്ക് വെള്ളം കൊടുക്കാൻ കഴിയുമോ എന്നാണ് എംഎൽഎ ചോദിക്കുന്നത്.

മൃഗസ്നേഹം എന്ന് പറഞ്ഞ് ഈ വക വേലത്തരം കാണിക്കാമോ? ആനപ്രമേകളിപ്പോൾ പരമദ്രോഹികൾ അല്ലേ? മുദ്രാവാക്യം വിളിക്കുക, പിരിവെടുക്കുക, ഇവരെയൊക്കെ ആദ്യം അടിച്ചോടിക്കണം. മഹാ അന്യായമാണ് ചെയ്യുന്നത്. ദിവസം അഞ്ചുനേരമെങ്കിലും ഒരാനയ്ക്ക് വെള്ളംകൊടുക്കണം. ആ ആനയാണ് കഴിഞ്ഞ 30-32 മണിക്കൂറായി വെള്ളവും ആഹാരവും കൊടുക്കാതെ കൊടും വേനലിൽ ഇരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നുന്നു.

തുറന്ന് വിടേണ്ടെന്ന് കോടതി പറഞ്ഞാൽ വീണ്ടും മയക്കുമരുന്ന് അടിക്കും. അതിന്റെ മസിലുകളാണ് ദുർബലപ്പെടുന്നത്. ആന ചരിഞ്ഞാൽ അതിന്റെ പൂർണ്ണ ഉത്തരവാദിത്തം ആനപ്രേമികൾക്കായിരിക്കും. ഈ ആന മനുഷ്യരോട് ഇണക്കമുള്ള ആനയാണ് കുങ്കിയാന ആക്കുന്നതിൽ തെറ്റില്ല.നാല് നേരം ഭക്ഷണവും പരിചരണവും കിട്ടിയേനെ. തമിഴ്‌നാട് സർക്കാരെങ്കിലും ആനയെ കുങ്കി ആക്കുമെന്നാണ് കരുതിയതെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version