അരൂര്‍: യുവതിയെ ഭര്‍തൃവീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ആലപ്പുഴ ജില്ലയിലാണ് സംഭവം. കടക്കരപ്പള്ളി ഗ്രാമപ്പഞ്ചായത്ത് മൂന്നാം വാര്‍ഡ് പുത്തന്‍പുരക്കല്‍ ലതിക ഉദയന്റെ മകള്‍ നീതുമോള്‍ ആണ് മരിച്ചത്. ഗാര്‍ഹിക പീഡനത്തെ തുടര്‍ന്നാണ് യുവതി തൂങ്ങിമരിച്ചത്.
സംഭവത്തില്‍ നീതുവിന്റെ ഭര്‍ത്താവ് കെ എസ് ഉണ്ണിയെ അരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഉണ്ണിയുടെ അരൂര്‍ നാലാം വാര്‍ഡ് കാക്കപ്പറമ്പില്‍ വീട്ടിലാണ് നീതുമോളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. നീതുവും ഉണ്ണിയും തമ്മിലുള്ള വിവാഹം 2011-ലായിരുന്നു .
വിവാഹം കഴിഞ്ഞ അന്നുമുതല്‍ സൗന്ദര്യം പോരാ എന്നുപറഞ്ഞ് ഉണ്ണി നീതുവിനെ മാനസികമായി പീഡിപ്പിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തിരുന്നുവെന്ന് യുവതിയുടെ വീട്ടുകാര്‍ വ്യക്തമാക്കി. പീഡനം സഹിക്കവയ്യാതെ പലപ്പോഴും നീതു സ്വന്തം വീട്ടിലേക്ക് വന്നിരുന്നു.
also read; മാരകമയക്കുമരുന്ന് വില്‍പ്പന, സീരിയല്‍ സംവിധായികയും സുഹൃത്തും അറസ്റ്റില്‍
തുടര്‍ന്ന് വഴക്കുകള്‍ പറഞ്ഞുതീര്‍ത്ത് ഉണ്ണി നീതുവിനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരികയായിരുന്നു പതിവ്. കഴിഞ്ഞ ദിവസങ്ങളില്‍ ഭക്ഷണം നല്‍കാതെയും കുട്ടികള്‍ക്ക് സ്കൂളില്‍ പോകാനുള്ള സാമഗ്രികള്‍ വാങ്ങി നല്‍കാതെയും ഉണ്ണി നീതുവിനെ മാനസികമായി ബുദ്ധിമുട്ടിച്ചിരുന്നുവെന്ന് വീട്ടുകാര്‍ പറയുന്നു.
ഇതിന് പിന്നാലെയാണ് നീതുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.അഭിനവ് കൃഷ്ണ, ആഗിഷ് കൃഷ്ണ, അവന്തിക കൃഷ്ണ എന്നീ മൂന്നുമക്കളാണ് നീതുവിനും ഉണ്ണിക്കുമുള്ളത്. നീതുമോളുടെ അമ്മയുടെ പരാതിയിലാണ് ഭര്‍ത്താവ് ഉണ്ണിയെ പൊലീസ് അറസ്റ്റ് ചെയ്തത്.
Discussion about this post