തൃശ്ശൂര്‍: മാരക മയക്കുമരുന്നുമായി സീരിയല്‍ സഹസംവിധായികയും സുഹൃത്തും പിടിയില്‍. തൃശ്ശൂരിലാണ് സംഭവം. ചൂണ്ടല്‍ പുതുശേരി കണ്ണേത്തു സുരഭി (23), സുഹൃത്ത് കണ്ണൂര്‍ കരുവാഞ്ച തോയത്തു പ്രിയ (30) എന്നിവരാണ് പിടിയിലായത്.
കൂനംമൂച്ചി ഭാഗത്തു നിന്നാണ് 17.5 ഗ്രാം എംഡിഎംഎയുമായി ഇരുവരെയും പൊലീസ് പിടികൂടിയത്. ലിവിംഗ് ടുഗേദറിലുള്ള ഇരുവരും ഇന്‍സ്റ്റഗ്രാം അടക്കമുള്ള സമൂഹമാദ്ധ്യമങ്ങളിലൂടെ ഇരകളെ കണ്ടെത്തി മാരക ലഹരിമരുന്നുകള്‍ വില്പന നടത്തുകയായിരുന്നു.
also read: നൃത്താധ്യാപികയായ 22കാരി വീട്ടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍
വിവരം ലഭിച്ചതോടെ പോലീസുകാര്‍ ആവശ്യക്കാരെന്ന വ്യാജേന ഇവരെ ബന്ധപ്പെട്ടപ്പോഴാണ് എംഡിഎംഎയുമായി എത്താമെന്ന് ഏറ്റത്. ഇരുചക്ര വാഹനത്തില്‍ ലഹരിമരുന്നുമായെത്തിയ യുവതികളെ പൊലീസ് വളഞ്ഞിട്ടു പിടികൂടുകയായിരുന്നു.
also read: പണവും സ്വര്‍ണവും ഓട്ടോ യാത്രയില്‍ മറന്നുപോയി: വയോധികയെ കണ്ടെത്തി തിരിച്ചേല്‍പ്പിച്ച് ഓട്ടോ ഡ്രൈവര്‍
ചാറ്റിംഗിലൂടെയാണ് സുരഭിയെ പ്രിയ പരിചയപ്പെട്ടത്. വിവാഹിതയായിരുന്ന പ്രിയ കുടുംബം ഉപേക്ഷിച്ച് സുരഭിക്കൊപ്പം ജീവിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഒരു പാര്‍ട്ടിക്കിടെ ആകസ്മികമായാണ് എംഡിഎംഎ ഉപയോഗിച്ചതെന്നും പിന്നീട് ഒഴിവാക്കാനാകാത്ത നിലയിലേക്കു മാറിയെന്നും സുരഭി പൊലീസിനോടു പറഞ്ഞു.