കൊച്ചി: കെഎസ്ആര്‍ടിസി ബസ്സില്‍ യാത്ര ചെയ്യവെ മോഡലും നടിയുമായ യുവതിക്കു നേരെ നഗ്നത പ്രദര്‍ശനം നടത്തിയ യുവാവിന് കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചിരുന്നു. സവാദിന് മെന്‍സ് അസോസിയേഷന് മാലയിട്ട് സ്വീകരണം നല്‍കിയത് വിവാദമായിരുന്നു. വിഷയത്തില്‍ നിരവധി പേരാണ് പ്രതിഷേധം അറിയിച്ചത്.
വിഷയത്തില്‍ രൂക്ഷമായി പ്രതികരിച്ചിരിക്കുകയാണ് സംവിധായകന് രാമസിംഹന് അബൂബക്കറും. മാലയിട്ട് സ്വീകരിച്ചാല്‍ മാത്രം പോരാ, പ്രദര്‍ശന വസ്തുവില്‍ പനിനീര് തളിച്ച് തൊഴുകയും വേണമെന്നായിരുന്നു സംവിധായകന് പ്രതികരിച്ചത്.
‘മാലയിട്ട് സ്വീകരിച്ചാല്‍ മാത്രം പോരാ, പ്രദര്‍ശന വസ്തുവില്‍ പനിനീര് തളിച്ച് തൊഴുകയും വേണം. ഡോഗ്സ് ഓണ്‍ കണ്ട്രി’ രാമസിംഹന് കുറിച്ചു.
രാമസിംഹന്റെ വാക്കുകള്‍ക്ക് പിന്തുണച്ചും കമന്റുകളുണ്ട്. ‘പോരാ വീട്ടില്‍ കൊണ്ട് പോയി താമസിപ്പിച്ചു അവനു വേണ്ട സൗകര്യം ഉണ്ടാക്കികൊടുക്കണം’, ‘ഇനി എന്നും അത് പുറത്ത് പ്രദര്‍ശിപ്പിക്കാന്‍ സര്‍ക്കാര്‍ എല്ലാ സഹായ സഹകരണങ്ങളും നല്‍കാനുള്ള വ്യവസ്ഥയും ഉണ്ടാക്കണം. അധഃപതിച്ച പ്രബുദ്ധരും അവരുടെ കേരളവും’, ‘ബസില്‍ കൈയും തലയും പുറത്തിടരുത്… എന്ന ബോര്‍ഡിനൊപ്പം… വെറൊരു ബോര്‍ഡു കൂടി വെക്കേണ്ടി വരും…’ എന്നൊക്കെയാണ് കമന്റ് നിറയുന്നത്.
Discussion about this post