മലപ്പുറം: ചങ്ങരംകുളം സൗത്ത് ഇന്ത്യന്‍ ബാങ്ക് ശാഖയുടെ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം. നരണിപ്പുഴ റോഡിലുള്ള സൗത്ത് ഇന്ത്യന്‍ ബാങ്ക് ശാഖയ്ക്ക് സമീപത്ത് പ്രവര്‍ത്തിക്കുന്ന എടിഎമ്മില്‍ ആണ് ഞായറാഴ്ച പുലര്‍ച്ചെയോടെ മോഷണ ശ്രമം നടന്നത്.
പുലര്‍ച്ചെ 1.45 -ഓടെ നൈറ്റ് ഓഫീസര്‍ എടിഎമ്മിലെ ബുക്കില്‍ ഒപ്പുവച്ചു പോയതിന് ശേഷമാണ് സംഭവം. മുഖംമൂടി ധരിച്ച് എത്തിയ മോഷ്ടാവ് എടിഎം തുറക്കാന്‍ ശ്രമിച്ചതില്‍ അലാറം മുഴങ്ങുകയായിരുന്നു.
ഇതോടെ ശ്രമം ഉപേക്ഷിച്ച് ഇയാള്‍ രക്ഷപ്പെട്ടു. സംഭവത്തില്‍ ബാങ്ക് അധികൃതര്‍ നല്കിയ പരാതിയില്‍ ചങ്ങരംകുളം പോലീസ് അന്വേഷണം ആരംഭിച്ചു.
Discussion about this post